
തമിഴ്നാട്ടില്‍ കാഞ്ചീപുരം ചെങ്കല്‍പേട്ടിനു സമീപം
പഴവേലിയില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം പത്തനംതിട്ടയില്‍നിന്നു
കാണാതായ ജെസ്നയുടേതാണെന്ന സംശയത്താല്‍ കേസ് അന്വേഷിക്കുന്ന കേരളാ പൊലീസ്
തമിഴ്നാട്ടിലേക്ക് തിരിച്ചു. മലയാളി യുവതിയാണ് മരിച്ചതെന്നു തമിഴ്നാട് പൊലീസ്
അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഇവിടേക്ക് തിരിച്ചത്. 28ന്
വൈകിട്ടാണ് മൃതദേഹം കണ്ടത്. മൃതദേഹം കത്തിക്കുന്നതിനിടെ പൊലീസിനെ കണ്ട്
രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കത്തിക്കരിഞ്ഞ പെണ്‍കുട്ടിയുടെ പല്ല്
കമ്പിയിട്ടതാണെന്നും പത്തൊമ്പതിനും 21നും മധ്യേയാണ് പ്രായമെന്നും തമിഴ്നാട്
പൊലീസ് അറിയിച്ചിരുന്നു. കാണാതായ ജെസ്നയുടെ പല്ലും കമ്പിയിട്ടതായിരുന്നു.
പ്രായവും ഏറെക്കുറെ യോജിക്കുന്നു. ഇതോടെയാണ് നേരിട്ടെത്തി സംശയനിവാരണം നടത്താന്‍
കേരളാ പൊലീസ് തീരുമാനിച്ചു യാത്രതിരിച്ചത്. ചെങ്കല്‍പേട്ട് മെഡിക്കല്‍കോള്
ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു കേരളാ പൊലീസ് സംഘം
പരിശോധിക്കും. മുഖമുള്‍പ്പെടെ തരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞതിനാല്‍
സ്ഥിരീകരണത്തിനു ഡിഎന്‍ഐ പരിശോധന നടത്തേണ്ടിവന്നേക്കും. രണ്ടുമാസം മുമ്പാണ്
പത്തനംതിട്ടയില്‍നിന്നു ജെസ്നയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്.