Breaking News

Trending right now:
Description
 
Jun 02, 2018

തൃശൂര്‍, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍നിന്ന്‌ രണ്ടരക്കോടിയുടെ അസാധുനോട്ടുകള്‍ പിടിച്ചെടുത്തു

image നോട്ടുനിരോധനത്തിന്‌ രണ്ടരവയസ്‌ പിന്നിടുമ്പോള്‍ തൃശൂരില്‍ ചാക്കാടുനിന്നും ഗുജറാത്തുനിന്നും രണ്ടരക്കോടിയുടെ അസാധുവോട്ടുകള്‍ പൊലീസ്‌ പിടിച്ചെടുത്തു. ചാവക്കാടുനിന്നുമാത്രം ഒന്നരക്കോടിയുടെ നോട്ടുകളാണ്‌ പിടിച്ചെടുത്തത്‌. നോ്‌ട്ടുകള്‍ കടത്തിയ രണ്ടുമലയാളികളും മൂന്നു തമിഴ്‌നാട്ടുകാരെയും പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ടുകാറുകളും പിടിച്ചെടുത്തിട്ടുണ്ട്‌. ചാവക്കാട്‌ ബൈപാസ്‌ ജംക്ഷനില്‍ വാഹന പരിശോധനയ്‌ക്കിടെയാണ്‌ നോട്ടുകടത്തുസംഘം പിടിയിലായത്‌. ആയിരത്തിന്റെ 70 ലക്ഷം രൂപയും 500ന്റെ 80 ലക്ഷം രൂപയുമാണ്‌ കണ്ടെടുത്തത്‌. പണം മുഴുവന്‍ ഒരു കാറിലാണ്‌ സൂക്ഷിച്ചിരുന്നത്‌. കേരളാ, തമിഴ്‌നാട്‌ റജിസ്‌ട്രേഷനുകളിലുള്ളതാണ്‌ പിടിച്ചെടുത്ത കാറുകള്‍. ഗുജറാത്തിലെ വഡോദര മഞ്ചല്‍പുര്‍ പ്രദേശത്തുനിന്നു കാറില്‍ കടത്തിയ ഒരുകോടിയുടെ റദ്ദാക്കിയ നോട്ടുകളും പൊലീസ്‌ പിടിച്ചെടുത്തു. കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കാറില്‍ കടത്തുന്നതിനിടെ നാലുപേരടങ്ങുന്ന സംഘം പിടിയിലാവുകയായിരുന്നു. കാറിന്റെ ഡിക്കിയില്‍ നോട്ടുകള്‍ ഒളിപ്പിച്ച നിലയിലായിരുന്നു. 2016 നവംബര്‍ എട്ടിനാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ വിപണിയിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതായി പ്രഖ്യാപിച്ചത്‌. നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരം നല്‍കിയിരുന്നുവെങ്കിലും നിശ്ചിത കാലപരിധിക്കുശേഷം ഇതും അവസാനിപ്പിച്ചു.