Breaking News

Trending right now:
Description
 
Jun 02, 2018

കിമ്മുമായുള്ള ഉച്ചകോടി ട്രംപ്‌ ഉറപ്പിച്ചു

image ഉത്തരകൊറിയ ഭരണാധികാരി കിം ജോങ്‌ ഉന്നുമായുള്ള ഉച്ചകോടി സംബന്ധിച്ച്‌ വ്യക്തമായ നിലപാട്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ പ്രഖ്യാപിച്ചു. ഈ മാസം 12നു സിംഗപ്പൂരില്‍ ഉച്ചകോടി നടക്കുമെന്നാണ്‌ ട്രംപിന്റെ പ്രഖ്യാപനം. നേരത്തെ മൂന്നുതവണ ട്രംപ്‌ നിലപാടില്‍ മാറ്റം വരുത്തിയിരുന്നു. നേരത്തെ പ്രഖ്യാപിച്ച ഉച്ചകേടിയില്‍നിന്ന്‌ മേയ്‌ 24ന്‌ മുന്നറിയപ്പില്ലാതെ ട്രംപ്‌ പിന്മാറുകയായിരുന്നു. എന്നാല്‍ അടുത്തദിവസംതന്നെ ഇത്‌ അദ്ദേഹം തിരുത്തി. കൂടിക്കാഴ്‌ച നടക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു അടുത്ത പ്രഖ്യാപനം. വെള്ളിയാഴ്‌ചയാണ്‌ ഈമാസം 12നുള്ള പ്രഖ്യാപനം നടത്തിയത്‌. വൈറ്റ്‌ ഹൗസില്‍ ഉത്തരകൊറിയയുടെ പ്രതിനിധികളുമായി നടത്തിയ അനുനയ ചര്‍ച്ചക്കൊടുവിലാണ്‌ ട്രംപിന്റെ പുതിയ തീരുമാനം. ജൂണ്‍ 12 മുതല്‍ ഉത്തരകൊറിയയുമായി മികച്ച ബന്ധമായിരിക്കും അമേരിക്കയ്‌ക്ക്‌ ഉണ്ടാവുകയെന്നും ഉച്ചകോടി എല്ലാതരത്തിലും ഫലപ്രദമായിരിക്കുമെന്നും ട്രംപ്‌ പ്രത്യാശപ്രകടിപ്പിച്ചു. അതേസമയം, റഷ്യന്‍ വിദേശകാര്യമന്ത്രി കിമ്മുമായി കൂടിക്കാഴ്‌ച നടത്തിയതിലുള്ള നീരസവും ട്രംപ്‌ പങ്കുവച്ചു. എന്താണ്‌ ഇരുവരുടെയും കൂടിക്കാഴ്‌ചയുടെ ലക്ഷ്യമെന്ന്‌ തനിക്ക്‌ മനസിലാകുന്നില്ലെന്ന്‌ ട്രംപ്‌ പറഞ്ഞു. ഉത്തരകൊറിയയ്‌ക്കെതിരെ ഇനി ഒരു ഉപരോധവും ഏര്‍പ്പെടുത്തില്ലെന്നും ട്രംപ്‌ അറിയിച്ചു.