Breaking News

Trending right now:
Description
 
Jun 02, 2018

രാമായണത്തിലെ സീത ടെസ്‌റ്റിയൂബ്‌ ശിശു: ബിജെപി മന്ത്രി

image രാമായണത്തിലെ സീത ടെസ്റ്റ്യൂബ്‌ ശിശുവായിരുന്നുവെന്ന്‌ ഉത്തര്‍പ്രദേശ്‌ ഉപമുഖ്യമന്ത്രി ദിനേഷ്‌ ശര്‍മയുടെ കണ്ടെത്തല്‍. ഹിന്ദി പത്രപ്രവര്‍ത്തന ദിനത്തിലെ പ്രസംഗത്തിലായിരുന്നു ഈ പരാമര്‍ശം. മഹാഭാരതം തൊട്ടേ മാധ്യമ പ്രവര്‍ത്തനം ഉണ്ടായിരുന്നുവെന്നും നാരദനായിരുന്നു മികച്ച റിപ്പോര്‍ട്ടറെന്നും പറഞ്ഞതിനു പിന്നാലെ സീതയെ ടെസ്റ്റ്യൂബ്‌ ശിശുവായി ചിത്രീകരിക്കുകയായിരുന്നു. സീത ജനിച്ചത്‌ ടെസ്റ്റ്യൂബ്‌ പോലുള്ള സംവിധാനം കൊണ്ടായിരിക്കണം. സീതയുടെ പിതാവ്‌ ജനകന്‍ കലപ്പകൊണ്ട്‌ നിലം ഉഴുതു. ഈ സമയത്ത്‌ പുറത്തുവന്ന കുട്ടിയാണ്‌ സീത. അന്നത്തെ കാലത്ത്‌ ടെസ്റ്റ്യൂബ്‌ ശിശു സമ്പ്രദായം നിലനിന്നിരുന്നുവെന്നല്ലേ ഇതിനര്‍ഥമെന്നു ദിനേഷ്‌ ശര്‍മ വിലയിരുത്തുന്നു. മഹാഭാരതയുദ്ധത്തിന്റെ തല്‍സമയ സംപ്രേഷണമാണു പുരാണ കഥാപാത്രമായ സഞ്‌ജയന്‍ നടത്തിയത്‌. അതുപോലെ ഗൂഗിളും അക്കാലത്ത്‌ ഉണ്ടായിരുന്നു. വിവരങ്ങള്‍ എത്തിച്ചിരുന്ന നാരമമുനി ഇന്നത്തെ ഗൂഗിളിനു തുല്യമായ സ്ഥാനമാണ്‌ വഹിച്ചിരുന്നത്‌. ഇത്‌ ആദ്യമായല്ല മഹാഭാരതത്തെ ബന്ധപ്പെടുത്തി ബിജെപി നേതാക്കള്‍ ശാസ്‌ത്രത്തെ അപഗ്രഥിക്കുന്നത്‌. ഇന്റര്‍നെറ്റ്‌, പ്ലാസ്റ്റിക്‌ സര്‍ജി, പരിണാമസിദ്ധാന്തം, ആണവപരീക്ഷണം തുടങ്ങിയ വിഷയങ്ങളിലും സമാനമായ പ്രസ്‌താവനകളുമായി ബിജെപി നേതാക്കള്‍ രംഗത്ത്‌ എത്തിയിരുന്നു.