Breaking News

Trending right now:
Description
 
Jun 01, 2018

കാഷ്‌മീരിലേക്ക്‌ ഭീകരര്‍ നുഴഞ്ഞുകയറി; ജാഗ്രതാ നിര്‍ദേശം

image അതിര്‍ത്തിക്കപ്പുറത്തുനിന്നു 12 ജയ്‌ഷെ മുഹമ്മദ്‌ ഭീകരര്‍ ജമ്മുകാഷ്‌മീരിലേക്ക്‌ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്‌. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. വന്‍ ഭീകരാക്രമണം ലക്ഷ്യമിട്ടാണ്‌ ഭീകരര്‍ രാജ്യത്ത്‌ കടന്നിരിക്കുന്നത്‌. നുഴഞ്ഞുകയറിയ ഭീകരസംഘം ഗ്രൂപ്പുകളായി തിരിഞ്ഞ്‌ പല സ്ഥലങ്ങളിലേക്ക്‌ നീങ്ങിയെന്നാണ്‌ സൈനികത്തിനു ലഭിച്ച വിവരം. മൗലാന മസൂദ്‌ അസറിന്റെ നേതൃത്വത്തിലുള്ള ജയ്‌ഷെ മുഹമ്മദ്‌ ഭീകരര്‍ ജമ്മുകാഷ്‌മീരില്‍ ചാവേര്‍ ആക്രമണം ഉള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്‌. താലിബാന്‍ സംഘടനയുമായി അടുത്ത ബന്ധമുണ്ട്‌. 2002 മുതല്‍ പാക്കിസ്ഥാനില്‍ ഈ ഭീകരസംഘടനെ നിരോധിച്ചെങ്കിലും പല സംഘടനകളുടെയും പേരുകളില്‍ പ്രവര്‍ത്തിച്ചുവരുകയാണ്‌.