Breaking News

Trending right now:
Description
 
Jun 01, 2018

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

image മധ്യവേനല്‍ അവധികഴിഞ്ഞു സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ഇന്നു തുറന്നു. സംസ്ഥാനതല പ്രവേശനോത്സവം നെടുമങ്ങാട്‌ ഗവ.എല്‍പി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. പുതിയതായി സ്‌കൂളില്‍ പ്രവേശനം നേടിയവരെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ്‌ സ്വീകരിച്ചത്‌. ഇവര്‍ക്ക്‌ മധുരവും സമ്മാനങ്ങളും നല്‍കുകയും ചെയ്‌തു. നിപ്പ വൈറസ്‌ ബാധമൂലം കോഴിക്കോട്‌ ജില്ലയിലും തലശേരി വിദ്യാഭ്യാസ ജില്ലയിലും അഞ്ചിനും മലപ്പുറത്ത്‌ ആറിനുമാണ്‌ സ്‌കൂള്‍ തുറക്കുകയുള്ളൂ. കോഴിക്കോട്‌, മലപ്പുറം ജില്ലകളില്‍ കാലിക്കറ്റ്‌ സര്‍വകലാശാലയ്‌ക്കു കീഴിലുള്ള കോളജുകളും പഠന വകുപ്പുകളും സെന്ററുകളും തുറക്കുന്നത്‌ ആറിലേക്ക്‌ നീട്ടിയിട്ടുണ്ട്‌.