Breaking News

Trending right now:
Description
 
Jun 01, 2018

കേരളത്തില്‍ 3000 കുട്ടികള്‍ക്ക്‌ പ്രമേഹം; ചികിത്സയ്‌ക്ക്‌ മിഠായി പദ്ധതി

image കേരളത്തില്‍ പ്രമേഹരോഗികളായ 3000 കുട്ടികളുണ്ടെന്നു ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. പ്രമേഹരോഗികളായ കുട്ടികളുടെ ചികിത്സയ്‌ക്കായി സാമൂഹിക സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന മിഠായി പദ്ധതിയില്‍ ഈ രോഗം ബാധിച്ച എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്താനാണ്‌ സര്‍ക്കാരിന്റെ തീരുമാനം. ടൈപ്‌ വണ്‍ പ്രമേഹരോഗം ബാധിച്ചവര്‍ക്ക്‌ ഇന്‍സുലിന്‍ പെന്‍, ഗ്ലൂക്കോസ്‌ മോണിറ്റര്‍, ഇന്‍സുലിന്‍ പമ്പ്‌ തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ഭക്ഷണകാര്യത്തിലുള്‍പ്പെടെ ഉപദേശങ്ങളും പരിരക്ഷയും നല്‍കുന്ന സമഗ്രപദ്ധതിയാണ്‌ ഇത്‌. പ്രമേഹബാധിത കുട്ടികള്‍ക്കു കുപ്പികളില്‍ വരുന്ന വയല്‍ ഇന്‍സുലിന്‍ ആണ്‌ ഇതുവരെ ഉപയോഗിച്ചിരുന്നത്‌. ഇവ ഐസ്‌ പെട്ടിയിലോ തെര്‍മോ ഫ്‌ളാസ്‌കിലോ സൂക്ഷിക്കണം. ഉപയോഗശേഷം 35 മിനിറ്റ്‌ കഴിയാതെ ആഹാരം കഴിക്കാന്‍ പാടില്ല എന്നതും ന്യൂനതയായിരുന്നു. മിഠായി പദ്ധതിയില്‍ കുട്ടികള്‍ക്കു നല്‍കുന്നതു വേദനയില്ലാത്തതും എളുപ്പം ഉപയോഗിക്കാന്‍ പറ്റുന്നതുമായ ആധുനിക പെന്‍ ഇന്‍സുലിനാണ്‌. കുത്തിവച്ചാല്‍ അഞ്ചുമിനിട്ടിനകം ഭക്ഷണം കഴിക്കാം. പോക്കറ്റിലോ പെന്‍സില്‍ ബോക്‌സിലോ ഇതു സൂക്ഷിക്കാനാവും. രോഗബാധിതരായ എല്ലാ കുട്ടികള്‍ക്കും ചികിത്സ ലഭ്യമാക്കാന്‍ 10 കോടി രൂപയിലേറെ ചെലവുവരും.