Breaking News

Trending right now:
Description
 
Jun 01, 2018

സംസ്ഥാനത്തെ തപാല്‍സമരം പിന്‍വലിച്ചു; ഡല്‍ഹിയില്‍ ഇന്ന്‌ മാര്‍ച്ച്‌

image സംസ്ഥാനത്ത്‌ പത്തുദിവസമായി നടന്നുവന്ന തപാല്‍-ആര്‍എംഎസ്‌ ജീവനക്കാരുടെ സമരം പിന്‍വലിച്ചു. എന്‍എഫ്‌പിഇ-എഫ്‌എന്‍പിഒ സംഘടനാ ഭാരവാഹികളാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഡയറക്ടര്‍ ഓഫ്‌പോസ്‌റ്റല്‍ സര്‍വീസസ്‌ സയീദ്‌ റഷീദുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ തീരുമാനം. 30 ദിവസത്തിനകം ജിഡിഎസുകാരുടെ വേതന പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു തപാല്‍വകുപ്പു സെക്രട്ടറി എ.എന്‍.നന്ദ അറിയിച്ചതായി സയീദ്‌ റഷീദ്‌ സംഘടനാ ഭാരവാഹികളെ അറിയിച്ചിരുന്നു. ജിഡിഎസ്‌ ജീവനക്കാര്‍ക്കു പിന്തുണയുമായി തപാല്‍ മേഖലയിലെ മര്‌റു ജീവനക്കാരും പണിമുടക്കിലായിരുന്നു. വ്യാഴാഴ്‌ച രാത്രിയിലാണ്‌ സമരം പിന്‍വലിച്ചത്‌. അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍ ജിഡിഎസുകാരുടെ പണിമുടക്ക്‌ തുടരും. ഡല്‍ഹിയില്‍ വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ആസ്ഥാനമായ സഞ്ചാര്‍ ഭവനു മുന്നില്‍ മാര്‍ച്ചു നടത്തുമെന്നു പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്ന വിവിധ സംഘടനകള്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്‌