Breaking News

Trending right now:
Description
 
Feb 07, 2013

നഴ്‌സുമാര്‍ക്ക്‌ ശമ്പളം: തൊഴില്‍ വകുപ്പ്‌ പ്രൊപ്പസല്‍ സമര്‍പ്പിക്കും

image

തിരുവനന്തപുരം: സഹനസമരങ്ങള്‍ വിജയത്തിലേയ്‌ക്ക്‌. വിളക്കേന്തിയ മാലാഖമാരുടെ സഹനങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന്‌ തൊഴില്‍ വകുപ്പ്‌ തിരിച്ചറിഞ്ഞു. നഴ്‌സുമാരുടെ ശമ്പള വര്‍ധനവ്‌ പരിഗണിക്കാന്‍ സര്‍ക്കാരിന്‌ പ്രൊപ്പസല്‍ നല്‌കാന്‍ തൊഴില്‍ വകുപ്പ്‌ ഇന്നലെ തീരുമാനം എടുത്തു. ബുധനാഴ്‌ച കൂടിയ സബ്‌ കമ്മറ്റിയില്‍ ശമ്പള വര്‍ധനവില്‍ യോജിച്ച തീരുമാനത്തില്‍ എത്തുവാന്‍ മാനേജ്‌മെന്റിനും നഴ്‌സിംഗ്‌ യൂണിയന്‍ക്കാര്‍ക്കും സാധിക്കാതെ വന്ന സാഹചര്യത്തിലാണ്‌ ഇത്തരം ഒരു തീരുമാനം കെക്കൊള്ളാന്‍ സര്‍ക്കാരിന്‌ നിര്‍ദ്ദേശവുമായി ലേബര്‍ ഡിപ്പാര്‍ട്ടുമെന്റ്‌ എത്തിയത്‌. സബ്‌ കമ്മിറ്റി വച്ച നിര്‍ദ്ദേശം അംഗീകരിക്കാന്‍ ഹോസ്‌പിറ്റല്‍ മാന്‌ജ്‌മെന്റും യൂണിയന്‍ക്കാരും തയാറാകാതെ വന്നതോടെ ചര്‍ച്ച ഇന്നലെ അലസി പിരിയുകയായിരുന്നു.
20% ശമ്പള വര്‍ധനവേ അനുവദിക്കുയുള്ളുവെന്ന്‌ മാനേജ്‌മെന്റും 40% ശമ്പള വര്‍ധനവ്‌ വേണമെന്ന്‌ യൂണിയന്‍ക്കാരും ഉറച്ചു നിന്നതോടെ ചര്‍ച്ച അലസി പിരിയുകയായിരുന്നു. കഴിഞ്ഞ പത്തു മാസത്തിനിടയില്‍ പത്തിലേറെ ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ നടന്നുവെങ്കിലും തീരുമാനം ആകാതെ പിരിയുകയായിരുന്നു.
ആദ്യം ഡിപ്പാര്‍ട്ടുമെന്റ്‌ിന്റെ പ്രൊപ്പോസല്‍ മിനിമം വേജ്‌സ്‌ അഡൈ്വസറി ബോര്‍ഡ്‌ വിശദമായി പഠിച്ച്‌ പ്രൊപ്പസല്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഇതില്‍ സ്വകാര്യ നഴ്‌സുമാരുടെ ശമ്പള വര്‍ധനവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ഇതില്‍ ഉണ്ടാകും. പിന്നീട്‌ മിനിമം വേജ്‌സ്‌ അഡൈ്വസറി ബോര്‍ഡ്‌, ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌. നഴ്‌സിംഗ്‌ യൂണിയന്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്യും.
20ശതമാനത്തില്‍ കൂടുതല്‍ ശമ്പള വര്‍ധനവ്‌ നടപ്പിലാക്കിയാല്‍ ചികിത്സ ചിലവ്‌ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാകുമെന്നാണ്‌ മാനേജ്‌മെന്റിന്റെ നിലപാട്‌. എന്നാല്‍ ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന്‌ യുഎന്‍എയുടെ നേതാക്കളും വ്യക്തമാക്കി.
ബലരാമന്‍ കമിറ്റി റിപ്പോര്‍ട്ട്‌ സംഭവിച്ചത്‌ കഴിഞ്ഞ മെയ്‌ രണ്ടാനാണ്‌. നഴ്‌സുമാരുടെ അഠിസ്ഥാന ശമ്പളം 12,900 രൂപയും ബെഡ്‌ നഴ്‌സിന്റെ ശമ്പളം 15,180മായി ഉയര്‍ത്തണമെന്ന്‌ നിര്‍ദ്ദേശമുണ്ട്‌മൂന്ന്‌ ഷിഫ്‌റ്റ്‌ വേണമെന്നും ബലരാമന്‍ കമ്മിറ്റി റിപ്പേര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നത്‌.