Breaking News

Trending right now:
Description
 
Jun 01, 2018

കര്‍ണാടകയില്‍ ആഭ്യന്തരം കോണ്‍ഗ്രസിന്‌

image കര്‍ണാടകയില്‍ എച്ച്‌.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ്‌-കോണ്‍ഗ്രസ്‌ മന്ത്രിസഭാ രൂപീകരണത്തിനു തടസമായി തുടര്‍ന്നിരുന്ന വകുപ്പുവിഭജന തര്‍ക്കത്തിനു പരിഹാരമാകുന്നു. ദിവസങ്ങള്‍നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ആഭ്യന്തരം കോണ്‍ഗ്രസിനെന്നു തീരുമാനമായി. ധനവകുപ്പ്‌ ജെഡിഎസിനായിരിക്കും. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ചികിത്സയ്‌ക്കായി യുഎസില്‍പോയ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്‌-ജെഡിഎസ്‌ നേതാക്കളുമായി ഫോണില്‍ വകുപ്പുവിഭജനം സംബന്ധിച്ച്‌ ചര്‍ച്ചനടത്തിയിരുന്നു. ഇതോടെയാണ്‌ പ്രശ്‌നപരിഹാരത്തിന്‌ വഴിതുറന്നത്‌. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും ജെഡിഎസ്‌ സെക്രട്ടറി ജനറല്‍ ഡാനിഷ്‌ അലിയും ബംഗളൂരില്‍ സംസ്ഥാന നേതാക്കളുമായി ആശയവിനിമയം നടത്തിയതിനുശേഷമേ അവശേഷിക്കുന്ന വകുപ്പുകളിലും പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. വകുപ്പുവിഭജന വിശദാംശങ്ങള്‍ ഇന്നു പുറത്തുവിടുമെന്നു മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്‌.