Breaking News

Trending right now:
Description
 
Jun 01, 2018

ബിജെപിക്ക്‌ രണ്ടു ലോകസഭാ സീറ്റുകള്‍ നഷ്ടമായി

image ഉപതിരഞ്ഞെടുപ്പ്‌ നടന്ന നാലു ലോക്‌സഭാ മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തില്‍ ബിജെപി പരാജയപ്പെട്ടു. മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ടിയ, യുപിയിലെ കയ്‌റാന എന്നീ സിറ്റിങ്‌ സീറ്റുകളാണ്‌ ബിജെപിക്ക്‌ നഷ്ടമായത്‌. ഭണ്ഡാര-ഗോണ്ടിയ മണ്ഡലം ബിജെപിയില്‍നിന്നു എന്‍സിപി തിരിച്ചിപിടിച്ചു. കയ്‌റാനയില്‍ ഐക്യ പ്രതിപക്ഷ സ്ഥാനാര്‍ഥി മത്സരിച്ച ആര്‍എല്‍ഡിയുടെ തബസും ഹസന്‍ ബിജെപിയെ മുട്ടുകുത്തിക്കുകയായിരുന്നു. എസ്‌പി-ബിഎസ്‌പി-കോണ്‍ഗ്രസ്‌ പിന്തുണയോടെയായിരുന്നു തബസും ഹസന്റെ വിജയം. ബഹുകോണ മത്സരം നടന്ന മഹാരാഷ്ട്രയിലെ പാല്‍ഘര്‍ മണ്ഡലം ബിജെപി നിലനിര്‍ത്തി. നാഗാലാന്‍ഡ്‌ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സഖ്യകക്ഷിയായ എന്‍ഡിപിപി വിജയിച്ചു. ഒമ്പതു നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്‌ മൂന്നും ജാര്‍ഖണ്ഡ്‌ മുക്തിമോര്‍ച്ച (ജെഎംഎം) രണ്ടും ബിജെപി, എസ്‌പി, ആര്‍ജെഡി, തൃണമൂല്‍ എന്നിവര്‍ ഓരോ സീറ്റും നേടി. കര്‍ണാടകയില്‍ രാജരാജേശ്വരി നഗര്‍ നിയമസഭയില്‍ വന്‍ഭൂരിപക്ഷത്തോടെയാണ്‌ കോണ്‍ഗ്രസ്‌ നിലനിര്‍ത്തിയത്‌. 25497 വോട്ടുകളാണ്‌ ഭൂരിപക്ഷം. മേഘാലയിലെ അമ്പാട്ടിയില്‍ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്‌മയുടെ മകന്‍ മിയാനി ഡി ഷിറ വിജയിച്ചതോടെ 60 അംഗസഭയില്‍ കോണ്‍ഗ്രസ്‌ 21 സീറ്റോടെ ഏറ്റവും വലിയ കക്ഷിയായി. പഞ്ചാബിലെ ഷാകോട്ട്‌ കോണ്‍ഗ്രസ്‌ അകാലിദളില്‍നിന്നു പിടിച്ചെടുത്തു. ഉത്തരാഖണ്ഡിലെ തരളി ബിജെപിയും ബംഗാളിലെ മഹേഷ്‌സ്ഥല തൃണമൂലും നിലനിര്‍ത്തി.