Breaking News

Trending right now:
Description
 
Jun 01, 2018

ചെങ്ങന്നൂരില്‍ ചെങ്കൊടി പാറി; സജി ചെറിയാന്‌ റെക്കോര്‍ഡ്‌ ഭൂരിപക്ഷം

image ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍പോലും മറികടന്ന റെക്കോര്‍ഡ്‌ ഭൂരിപക്ഷത്തില്‍ വിജയിച്ച എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി സജി ചെറിയാന്‍ നിയമസഭയിലേക്ക്‌. 67,303 വോട്ടിന്‌ വിജയിച്ച സജി ചെറിയാന്റെ ഭൂരിപക്ഷം 20,956 ആണ്‌. 2016ലേതിനേക്കാള്‍ എല്‍ഡിഎഫിനു 14,423 വോട്ടുകളുടെ വര്‍ധനയാണ്‌ ഉണ്ടായത്‌. എല്‍ഡിഎഫിന്റെ സീറ്റ്‌ നിലനിര്‍ത്തിയ സജി ചെറിയാനു മുമ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി ഡി.വിജയകുമാറും ബിജെപി സ്ഥാനാര്‍ഥി പി.എസ്‌.ശ്രീധരന്‍പിള്ളയ്‌ക്കും പരാജയം സമ്മതിക്കേണ്ടിവന്നു. വിജയകുമാറിന്‌ 46,347 വോട്ടും ശ്രീധരന്‍പിള്ളയ്‌ക്ക്‌ 35,270 വോട്ടും ലഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായ സ്വാമി സുഖാകാഷ്‌ സരസ്വതി 800 വോട്ടു ലഭിച്ചപ്പോള്‍ ആം ആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക്‌ ലഭിച്ചത്‌ 368 വോട്ടുകളാണ്‌. നോട്ട 728 വോട്ടുകള്‍ നേടി. ആകെ ലഭിച്ച 43 പോസ്‌റ്റല്‍ വോട്ടുകളില്‍ 42 എണ്ണം സജി ചെറിയാനും ഒരെണ്ണം ശ്രീധരന്‍പിള്ളയ്‌ക്കും ലഭിച്ചു. ചെങ്ങന്നൂര്‍ നഗരസഭയിലും പത്ത്‌ പഞ്ചായത്തുകളിലും എല്‍ഡിഎഫിനു തന്നെയായിരുന്നു മേല്‍ക്കൈ. പ്രതിപക്ഷനേതാവ്‌ ചെന്നിത്തലയുടെ ജന്മനാടായ ചെന്നിത്തല പഞ്ചായത്തിലും എല്‍ഡിഎഫിനായിരുന്നു ലീഡ്‌. വോട്ടെണ്ണത്തില്‍ യുഡിഎഫിനു 1450 വോട്ടിന്റെ വര്‍ധനയുണ്ട്‌. ബിജെപിക്ക്‌ 7412 വോട്ട്‌ കുറഞ്ഞു. 2016-ല്‍ വിജയിച്ച കെ.കെ.രാമചന്ദ്രന്‍നായരുടെ നിര്യാണത്തെ തുടര്‍ന്നാണ്‌ ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌.