Breaking News

Trending right now:
Description
 
May 31, 2018

ഐഎന്‍എക്‌സ്‌ മീഡിയകേസ്‌: ചിദംബരത്തിന്‌ മുന്‍കൂര്‍ ജാമ്യം

image ഐഎന്‍എക്‌സ്‌ മീഡിയകേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്‌ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജൂലൈ മൂന്നുവരെ ചിദംബരത്തെ അറസ്‌റ്റു ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു. എയര്‍സെല്‍ മാക്‌സിസ്‌ കേസില്‍ ബുധനാഴ്‌ച പട്യാല കോടതി ചിദംബരത്തിന്റെ അറസ്‌റ്റ്‌ ജൂണ്‍ അഞ്ചുവരെ തടഞ്ഞിരുന്നു. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രണ്ടാഴ്‌ചയ്‌ക്കകം മറുപടി നല്‍കാന്‍ സിബിഐയ്‌ക്ക്‌ കോടതി നിര്‍ദേശം നല്‍കി. നേരിട്ടുള്ള വിദേശനിക്ഷേപത്തിനായി വിദേശ നിക്ഷേപ പ്രോമോഷന്‍ ബോര്‍ഡിന്റെ അംഗീകാരം ഐഎന്‍എക്‌സ്‌ മീഡിയയ്‌ക്ക്‌ നല്‍കിയതുമായി ബന്ധപ്പെട്ടാണ്‌ ചിദംബരം സിബിഐ അന്വേഷണം നേരിടുന്നത്‌. 305 കോടിയുടെ ഇടപാട്‌ നടന്നുവെന്നാണ്‌ സിബിഐയുടെ കണ്ടെത്തല്‍. എയര്‍സെല്‍ മാക്‌സിസ്‌ സാമ്പത്തിക ഇടപാട്‌ കേസില്‍ മകന്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റു ചെയ്‌തിരുന്നു. ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ജൂണ്‍ അഞ്ചിന്‌ ചോദ്യം ചെയ്യാനിരിക്കെയാണ്‌ കോടതിയുടെ ഇടപെടല്‍.കേസില്‍ ചിദംബരത്തെ അറസ്റ്റു ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അന്വേഷണ ഏജന്‍സിയുടെ നീക്കങ്ങളില്‍ സംശയമുണ്ടെന്നും മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും മനു അഭിഷേക്‌ സിംഗ്‌ വേയും വ്യക്തമാക്കി.