Breaking News

Trending right now:
Description
 
May 31, 2018

കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറുകള്‍ പൊലീസ്‌ കസ്റ്റഡിയില്‍

image കോട്ടയം സ്വദേശി കെവിന്‍ വധക്കേസില്‍ പ്രതികള്‍ സഞ്ചരിച്ചുവെന്നു കരുതുന്ന രണ്ടു കാറുകള്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. തെന്മലയില്‍നിന്നു മൂന്നുകാറുകളിലാണ്‌ കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഗുണ്ടകള്‍ കോട്ടയത്ത്‌ എത്തിയത്‌. കേസിലെ മുഖ്യപ്രതി സാനു ചാക്കോയുടെ വാഗണ്‍ആര്‍ കാറും മറ്റൊരു പ്രതിയായ ടിന്റു ജോര്‍ജിന്റെ ഐ ട്വന്റി കാറുമാണ്‌ ബുധനാഴ്‌ച കസ്‌റ്റഡിയില്‍ എടുത്തത്‌. കേസിലെ പ്രതി മനുവിന്റെ പുനലൂരിലെ വീടിനു കുറച്ചകലെ പറമ്പില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു സാനുവിന്റെ കാര്‍. ടിന്റുവിന്റെ വീടിനു സമീപത്തെ റബര്‍ത്തോട്ടത്തില്‍നിന്നാണ്‌ ഐ ട്വന്റി കാര്‍ കസ്‌റ്റഡിയില്‍ എടുത്തത്‌. സാനുവിന്റെ കാര്‍ വര്‍ക്ക്‌ഷോപ്പില്‍നിന്ന്‌ മെക്കാനിക്കിനെ വരുത്തി തുറന്നുവെങ്കിലും ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡ്രൈവറുടെ സീറ്റിന്റെ വശത്തെ ഗ്ലാസില്‍നിന്നുള്ള വിരലടയാളങ്ങള്‍ ഫൊറന്‍സിക്‌ വിദഗ്‌ധര്‍ ശേഖരിച്ചു. പ്രതികള്‍ സഞ്ചരിച്ചിരുന്ന മറ്റൊരുകാര്‍ ഞായറാഴ്‌ച പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തിരുന്നു.