
സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍
വെള്ളിയാഴ്ച ലീറ്ററിന് ഒരു രൂപ കുറയും. വില്‍പ്പന നികുതിയില്‍ കുറവു വരുത്തിയാണ്
ഒരു രൂപ കുറയ്ക്കാന്‍ തീരുമാനിച്ചതായി മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി
പിണറായി വിജയന് വ്യക്തമാക്കി. പെട്രോള്‍, ഡീസല്‍ വില്‍പ്പനയിലൂടെ ഏപ്രില്‍
ഒന്നുമുതല്‍ ലഭിക്കുന്ന അധിക നികുതിവരുമാനം ഒഴിവാക്കിയാണ് നേരിയ ഇളവു
നല്‍കുന്നത്. പെട്രോളിന്റെ വില്‍പ്പന നികുതി 31.8 ശതമാനം ആയിരുന്നത് 30.11
ശതമാനം ആക്കി. ഡീസലിന്റെ വില്‍പ്പന നികുതി 24.52 ശതമാനം ആയിരുന്നത് 22.77 ശതമാനം
ആക്കി. ഇനി മുതല്‍ ഈ നിരക്കായിരിക്കും കേരളം ഈടാക്കുക. ഇതിലൂടെ സര്‍ക്കാരിനു വര്‍ഷം
509 കോടിയുടെ വരുമാനക്കുറവ് ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.