
സംസ്ഥാനത്തെ ആശങ്കയിലാക്കിയ നിപ്പ വൈറസ് ബാധയില്‍
രണ്ടുപേര്‍കൂടി മരിച്ചു. കോഴിക്കോട് ജില്ലാ കോടതി സീനിയര്‍ സൂപ്രണ്ട്
പാലാഴിക്കുസമീപം കേട്ടിയില്ത്താഴം ഡിവൈന്‍ ഹൗസില്‍ ടി.പി.മധുസൂദനന് (54),
കൊടിയത്തൂര്‍ നെല്ലിക്കാപ്പറമ്പ് മാട്ടുമുറി കീഴ്പ്പത്തിനൂര് അഖില്‍ (28)
എന്നിവരാണ് മരിച്ചത്. മധുസൂദനന് സ്വകാര്യ ആശുപത്രിയിലും അഖില്‍
മെഡിക്കല്‍കോളജിലുമാണ് മരിച്ചത്. ഇതോടെ കോഴിക്കോട് ജില്ലയില്‍ നിപ്പബാധിച്ചു
മരിച്ചവരുടെ എണ്ണം 16 ആയി. 15 പേരുടെയും മരണം നിപ്പ മൂലമാണെന്നു സ്ഥിരീകരിച്ചു.
ആദ്യം മരിച്ച സാബിത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കാതിരുന്നതിനാല്‍
വൈറസ് രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ മെഡിക്കല്‍കോളജില്‍ ചികിത്സയില്‍
കഴിയുന്ന ഒരാള്‍ക്കുകൂടി നിപ്പ സ്ഥിരീകരിച്ചു. ഇതോടെ നിപ്പ സ്ഥിരീകരിച്ചവരുടെ എണ്ണം
18 ആയി. രോഗലക്ഷണങ്ങളുമായി ഒമ്പതുപേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.