Breaking News

Trending right now:
Description
 
May 31, 2018

ഫൊക്കാനയുടെ ന്യൂജേഴ്‌സി റീജിയണല്‍ സ്‌പെല്ലിങ്‌-ബി ടാലന്റ്‌ ഷോ മത്സരം ജൂണ്‍ ഒമ്പതിന്‌

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി: ഫൊക്കാനയുടെ ന്യൂജേഴ്‌സി റീജിയണല്‍ യൂത്ത്‌ ഫെസ്റ്റിവലും ടാലെന്റ്‌ കോമ്പറ്റീഷനും സ്‌പെല്ലിങ്‌-ബി മത്സരവും ജൂണ്‍ 9ന്‌ ഡ്യൂമോണ്ടിലുള്ള അവര്‍ റെഡീമര്‍ ലൂഥറല്‍ പള്ളിഹാളില്‍ നടത്തും. സംസ്ഥാനതല യൂത്ത്‌ വെസ്റ്റിവലിലും ടാലെന്റ്‌ കോമ്പറ്റീഷനിലും വിജയികളാകുന്നവര്‍ക്കേ ജൂലൈ 5 മുതല്‍ 8 വരെ ഫിലഡെല്‍ഫിയയിലെ വാലി ഫോര്‍ജ്‌ ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാനയുടെ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള ടാലന്റ്‌ ഷോ മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കുകയുള്ളൂവെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ജൂണ്‍ മൂന്നിന്‌ മുമ്പ്‌ പേര്‌ റജിസ്റ്റര്‍ ചെയ്യണം. ഇതിന്‌ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെട്ടാല്‍ മതിയാകും. ഏഴു മുതല്‍ 12 വയസുവരെയും 13 മുതല്‍ 18 വയസുവരെയും 18 വയസിനു മുകളിലുള്ളവര്‍ എന്നീ മൂന്നുഗ്രൂപ്പുകളിലാണ്‌ മത്സരം. ഡാന്‍സ്‌, പാട്ട്‌ (സോളോ), പ്രസംഗം, സ്‌പെല്ലിങ്‌-ബി എന്നിവയിലായിരിക്കും മത്സരം നടക്കുക.

ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ബോളിവുഡ്‌ വിഭാഗങ്ങളിലായി നടക്കുന്ന ഡാന്‍സ്‌ മത്സരത്തില്‍ പരമാവധിസമയം 6 മുതല്‍ 7 മിനിറ്റുവരെയാണ്‌. മാലിനി നായര്‍, എല്‍ദോ പോള്‍, മോനിക്ക മാത്യു എന്നിവരാണ്‌ കോ ഓര്‍ഡിനേറ്റര്‍മാര്‍. 5 മിനിറ്റ്‌ സമയദൈര്‍ഘ്യമുള്ള മലയാളം സോളോ പാട്ട്‌ മത്സരത്തില്‍ ട്രാക്ക്‌ അനുവദിച്ചിട്ടുണ്ട്‌. സോളോ പാട്ട്‌ മത്സരങ്ങളിലെ വിജയികള്‍ക്ക്‌ ഏഷ്യാനെറ്റ്‌ യുഎസ്‌എ വീക്കിലി റൗണ്ട്‌ അപ്പ്‌ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കും. സുജ ജോസ്‌, ഏബ്രഹാം മാത്യു എന്നിവരാണ്‌ കോ ഓര്‍ഡിനേറ്റര്‍മാര്‍. 5 മിനിറ്റ്‌ സമയദൈര്‍ഘ്യമുള്ള പ്രസംഗത്തിന്റെ വിഷയം മത്സരത്തിന്‌ രണ്ടാഴ്‌ചമുമ്പു കോ ഓര്‍ഡിനേറ്റര്‍മാരായ ടി.എസ്‌.ചാക്കോ, കെ.ജി തോമസ്‌ എന്നിവരില്‍നിന്ന്‌ അറിയാനാകും. മത്സരങ്ങള്‍ രണ്ടു മുതല്‍ ആറുവരെയാണ്‌. സ്‌പെല്ലിങ്‌ ബി മത്സരം 1.30ന്‌ തുടങ്ങി മൂന്നിന്‌ സമാപിക്കും. കോശി കുരുവിള, രഞ്‌ജിത്ത്‌ പിള്ള, തുമ്പി അന്‍സൂദ്‌ എന്നിവരാണ്‌ സ്‌പെല്ലിങ്‌ ബി കോ ഓര്‍ഡിനേറ്റര്‍മാര്‍. എല്ലാ മത്സരങ്ങളുടെയും അന്തിമ തീരുമാനം ജഡ്‌ജിമാരുടേതായിരിക്കും. വിലാസം: 344 Washington Avenue, Dumont, NJ. (Our Redeemer Lutheran Church Hall). റജിസ്‌ട്രേഷന്‍ സംബന്ധിച്ചും മത്സരങ്ങള്‍സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണില്‍ ബന്ധപ്പെടാവുന്നതാണ്‌. ദാസ്‌ കണ്ണം കുഴിയില്‍ (2012815050), കോശി കുരുവിള (201450 1750), ഫ്രാന്‍സിസ്‌ കാരക്കാട്ട്‌ (973 931 8503) ആന്റണി കുര്യന്‍ (201220 9083), സുജ ജോസ്‌ (973 632 1172) രഞ്‌ജിത്ത്‌ പിള്ള (201294 6368), പിന്റോ ചാക്കോ (973 337 7238) മാലിനി നായര്‍ (501 864 8643)