Breaking News

Trending right now:
Description
 
May 31, 2018

വൈറ്റ്‌ ഹൗസില്‍ വിശ്രമത്തിലാണെന്നു മെലാനിയ ട്രംപിന്റെ ട്വീറ്റ്‌

image ഡൊണാള്‍ഡ്‌ ട്രംപുമായുള്ള ദാമ്പത്യജീവിതത്തില്‍ വിള്ളലുണ്ടെന്ന ഊഹാപോഹങ്ങള്‍ക്ക്‌ വിരാമമിട്ട്‌ അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിന്റെ ട്വീറ്റ്‌. വൃക്ക ശസ്‌ത്രക്രിയയ്‌ക്കു വിധേയനായ മെലാനിയ പൊതുവേദികളില്‍ അടുത്തകാലത്ത്‌ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതോടെ ട്രംപുമായുള്ള ബന്ധം തകര്‍ന്നുവെന്ന തരത്തില്‍ കിംവദന്തി പ്രചരിക്കുകയും ചെയ്‌തു. മെലാനിയയുടെ ആരോഗ്യത്തെസംബന്ധിച്ച പ്രചരണവുമുണ്ടായി. ഇതോടെയാണ്‌ മെലാനിയ പ്രതികരിച്ചത്‌. ഞാന്‍ എവിടെയാണെന്നും എന്താണ്‌ ചെയ്യുന്നതെന്നുമുള്ള ചിന്തയിലാണ്‌ കൂടുതല്‍ സമയവും മാധ്യമങ്ങള്‍. വിശ്രമം ഉറപ്പാക്കേണ്ടതുണ്ട്‌. അതുകൊണ്ടുതന്നെ കുടുംബത്തിനൊപ്പം വൈറ്റ്‌ ഹൗസില്‍തന്നെയാണ്‌. സുഖമായിരിക്കുന്നു-മെലാനിയ ട്വിറ്ററില്‍ കുറിച്ചു.20 ദിവസംമുമ്പാണ്‌ മെലാനിയ പൊതുവേദിയില്‍ എത്തിയത്‌. മെലാനിയയ്‌ക്കെതിരെയുള്ള കിംവദന്തി വൈറ്റ്‌ ഹൗസ്‌ തള്ളിയിരുന്നു.