Breaking News

Trending right now:
Description
 
May 30, 2018

ഗാന്ധിനഗര്‍ എഎസ്‌ഐയ്‌ക്കും ഡ്രൈവര്‍ക്കും സസ്‌പെന്‍ഷന്‍; ഇവര്‍ കസ്റ്റഡിയിലെന്ന്‌ ഐജി

image കെവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ സഹായിച്ച ഗാന്ധിനഗര്‍ എഎസ്‌ഐ ബിജുവിനെയും അന്നേദിവസം പെട്രോളിങ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ്‌ വാഹനത്തിലെ ഡ്രൈവര്‍ക്കും സസ്‌പെന്‍ഷന്‍. ഇരുവരെയും പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്‌തുവരുകയാണെന്നു കൊച്ചി റേഞ്ച്‌ ഐജി വിജയ്‌ സാഖറേ മാധ്യമങ്ങളെ അറിയിച്ചു. ഇവരെയും പ്രതികളാക്കുന്നത്‌ പരിഗണനയിലാണ്‌. കൂടുതല്‍ പൊലീസുകാരിലേക്ക്‌ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എഎസ്‌ഐയുമായി മുഖ്യപ്രതി സാനു ഫോണില്‍സംസാരിച്ചത്‌ പുറത്തുവന്നിരുന്നു. ഇതില്‍ സാനുമായി സംസാരിച്ചത്‌ മുഖ്യപ്രതി സാനുവാണെന്നു ഐജി സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ്‌ സാനു ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്‌. ആവശ്യമെങ്കില്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്നും ഐജി വിജയ്‌ സാഖറേ പറഞ്ഞു.