Breaking News

Trending right now:
Description
 
May 30, 2018

ദക്ഷിണാഫ്രിക്കയില്‍ കാര്‍മോഷ്ടാക്കളുടെ വെടിയേറ്റ്‌ ഇന്ത്യന്‍ പെണ്‍കുട്ടിമരിച്ചു

image ദക്ഷിണാഫ്രിക്കയില്‍ കാര്‍ മോഷ്ടാക്കളുടെ വെടിയേറ്റ്‌ ഇന്ത്യന്‍ വംശജയായ ഒമ്പതുവയസുകാരി മരിച്ചു. ഡര്‍ബനിലെ ചാറ്റ്‌സ്‌ വര്‍ത്ത്‌ സ്വദേശിനി സാദിയ സുഖ്‌ രാജാണ്‌ മരിച്ചത്‌. തിങ്കളാഴ്‌ച അച്ഛനൊപ്പം കാറില്‍ സ്‌കൂളില്‍ പോവുകയായിരുന്നു പെണ്‍കുട്ടി. യാത്രാമധ്യേ മൂന്ന്‌ ആയുധധാരികള്‍ ആക്രമിച്ചു. കാര്‍ ഓടിച്ചിരുന്ന അച്ഛനെ പുറത്താക്കിയേശം പെണ്‍കുട്ടിയുമായി ഓടിച്ചുപോയി. ആക്രമികളെ നാട്ടുകാര്‍ വാഹനങ്ങളില്‍ പിന്തുടര്‍ന്നതോടെ വെടിവയ്‌പുണ്ടായി. ഇതിനിടെ അക്രമികള്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ടു ഇടിച്ചുനിന്നു. ആക്രമികളില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടു. ഒരാള്‍ മരിച്ചു. കാറിനുള്ളില്‍ വെടിയേറ്റ്‌ മരിച്ചനിലയില്‍ സാദിയ സുഖ്‌ രാജനെ കണ്ടെത്തി. സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ രക്ഷപ്പെട്ട ആക്രമികളില്‍ ഒരാളെ പൊലീസ്‌ അറസ്റ്റു ചെയ്‌തു.