Breaking News

Trending right now:
Description
 
May 30, 2018

സിബിഎസ്‌ഇ പത്താംക്ലാസ്‌: ഒന്നാം റാങ്കിനു മലയാളിയും

image സിബിഎസ്‌ഇ പത്താംക്ലാസ്‌ പരീക്ഷയില്‍ ഒന്നാംസ്ഥാനത്ത്‌ എത്തിയവരില്‍ മലയാളിയും. എറണാകുളം തൃക്കാക്കര ഭവന്‍സ്‌ വരുണ വിദ്യാലയത്തിലെ ജി.ശ്രീലക്ഷ്‌മിയാണ്‌ രാജ്യത്തെ ഒന്നാംസ്ഥാനം നേടിയത്‌. 500-ല്‍ 499 മാര്‍ക്ക്‌ നേടിയാണു മറ്റു മൂന്നുപേര്‍ക്കൊപ്പം നേട്ടം പങ്കിട്ടത്‌. ഗുരുഗ്രാം ഡിപിഎസിലെ പ്രഗര്‍ മിത്തല്‍, ബിജ്‌നോര്‍ ആര്‍പി പബ്ലിക്‌ സ്‌കൂളിലെ റിംസിം അഗര്‍വാള്‍, ഷാംലി സ്‌കോട്ടിഷ്‌ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ നന്ദിനി ഗാര്‍ഗ്‌ എന്നിവരാണ്‌ ഒന്നാംസ്ഥാനം പങ്കിട്ട മറ്റുവിദ്യാര്‍ഥികള്‍. കൊച്ചി വെണ്ണല ശിവപത്മത്തില്‍ ഹൈക്കോടതി സീനിയര്‍ ഗവ.പ്ലീഡര്‍ എസ്‌.ഗോപിനാഥന്റെയും മഹാരാജാസ്‌ കോളജിലെ പ്രഫ.എല്‍.പി.രമയുടെയും മകളാണ്‌ ശ്രീലക്ഷ്‌മി. രണ്ടാമതെത്തിയ ചെന്നൈ റീജണ്‍ 97.37 ശതമാനവും മൂന്നാമതെത്തിയ അജ്‌മേര്‍ 91.86 ശതമാനവും വിജയംകുറിച്ചു. ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണ്‌ വിജയശതമാനത്തില്‍ മുന്നില്‍. 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക്‌ വാങ്ങിയവര്‍ 1,31,493 പേരാണ്‌. 95 ശതമാനത്തിനു മുകളില്‍ മാര്‍ക്കുവാങ്ങിയത്‌ 27,426 പേരും.