Breaking News

Trending right now:
Description
 
May 30, 2018

കെവിനെ ക്രൂരമായി മര്‍ദിച്ചു; ശരീരത്തില്‍ 14 മുറിവുകള്‍

image പ്രണയവിവാഹത്തിന്റെ പേരില്‍ കെവിനെ തട്ടിക്കൊണ്ടുപോയവര്‍ കൊലപ്പെടുത്തുംമുമ്പ്‌ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നു പൊലീസ്‌ വ്യക്തമാ്‌കുന്നു. മരണയാത്രക്കിടെ ഇന്നോവ കാറിന്റെ പിന്‍സീറ്റിനിടയില്‍ ഇരുത്തി മൂന്നുമണിക്കൂറിലേറെയാണ്‌ സംഘം കെവിനെ മര്‍ദിച്ചത്‌. കോട്ടയം മുതല്‍ പുനലൂര്‍വരെയുള്ള 95 കിലോമീറ്റര്‍ ദൂരവും മര്‍ദനമായിരുന്നു. കേസിലെ ഒന്നാംപ്രതി സാനു ചാക്കോയാണ്‌ മര്‍ദനത്തിനു നേതൃത്വം നല്‍കിയത്‌. മര്‍ദനമേറ്റു ബോധരഹിതനായി വീണ കെവിനെ സാനു ബുട്ടിട്ട്‌ ചവിട്ടിയെന്നും നേരത്തെ അറസ്റ്റിലായ കൂട്ടുപ്രതികളുടെ മൊഴിയിലുണ്ട്‌. കെവിന്റെ ശരീരത്തില്‍ 14 മുറിവുകളുണ്ട്‌. ക്രൂരമായി മര്‍ദനമേറ്റ പാടുകള്‍ ശരീരത്തിലുണ്ട്‌. മരണത്തിനു കാരണമാകാവുന്ന മുറിവുകള്‍ കണ്ടെത്തിയിട്ടില്ല. വലതുകണ്ണും പുരികവും അടിയേറ്റു കലങ്ങിയ നിലയിലായിരുന്നു. ഇടതുപുരികത്തിനു മുകളിലും മുറിവേറ്റിരുന്നു. ജനനേന്ദ്രിയത്തില്‍ ചതവുള്ളതായി കണ്ടെത്തി. മുഖത്തുമാത്രം നാലിടത്തു മുറിവുണ്ട്‌. വലതുകാലില്‍ താഴെ വലിയ മുറിവുണ്ട്‌. മൃതദേഹം 24 മണിക്കൂര്‍ വെള്ളത്തില്‍ കിടന്നു. ഞായറാഴ്‌ച പുലര്‍ച്ചെ തന്നെ മരണം സംഭവിച്ചതായിട്ടാണ്‌ സൂചന. മൃതദേഹം അഴുകി തുടങ്ങിയ നിലയിലായിരുന്നു. മുങ്ങിമരണമോ മുക്കിക്കൊലയോ എന്നു പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. കെവിന്റെ ശ്വാസകോശത്തിലെയും മരിച്ചനിലയില്‍ കാണപ്പെട്ട തോട്ടിലെ വെള്ളവും സൂക്ഷമപരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌.