Breaking News

Trending right now:
Description
 
May 30, 2018

ഇന്നും നാളെയും ബാങ്ക്‌ പണിമുടക്ക്‌

image ജീവനക്കാര്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നും നാളെയും രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം നിശ്ചലമാകും. ഇന്നു രാവിലെ ആറു മുതല്‍ ഒന്നിനു രാവിലെ ആറുവരെ ഒരു തരത്തിലുള്ള ബാങ്കിങ്‌ സേവനവും ലഭ്യമാകില്ല. സേവന, വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നു ആവശ്യപ്പെട്ടു യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലാണ്‌ 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക്‌ നടത്തുന്നത്‌. പണിമുടക്കിനു മുന്നോടിയായി എല്ലാ എടിഎമ്മുകളിലും പണം നിറച്ചതായി ബാങ്കുകള്‍ വ്യക്തമാക്കി. സമരം നടത്തുന്ന 48 മണിക്കൂറില്‍ എടിഎമ്മുകള്‍ നിറയ്‌ക്കില്ല. പത്തുലക്ഷത്തോളം ഉദ്യോഗസ്ഥരാണ്‌ പണിമുടക്കില്‍ പങ്കെടുക്കുന്നത്‌. സഹകരണ, ഗ്രാമീണ്‍ ബാങ്കുകള്‍ ഒഴികെയുള്ള മുഴുവന്‍ ബാങ്കുകളിലെയും ജീവനക്കാര്‍ പണിമുടക്കുമെന്നു യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയന്‍സ്‌ ഭാരവാഹികള്‍ അറിയിച്ചു.