Breaking News

Trending right now:
Description
 
May 30, 2018

കെവിന്റെ കൊലപാതകം: കീഴടങ്ങിയ മുഖ്യപ്രതികളെ കോട്ടയത്ത്‌ എത്തിച്ചു

image കെവിന്‍ വധക്കേസില്‍ കണ്ണൂര്‍ ഇരിട്ടി കരിക്കോട്ടക്കരി പൊലീസ്‌ സ്റ്റേഷനില്‍ കീഴടങ്ങിയ മു്‌ഖ്യപ്രതികളായ കെവിന്റെ ഭാര്യാപിതാവ്‌ ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ എന്നിവരെ കോട്ടയത്ത്‌ എത്തിച്ചു. ബുധനാഴ്‌ച പുലര്‍ച്ചയോടെയാണ്‌ കോട്ടയത്ത്‌ എത്തിച്ചത്‌. വിശദമായ ചോദ്യം ചെയ്യലിനുശേഷം ഇന്നു കോടതിയില്‍ ഹാജരാക്കും. കേസിലെ ഒന്നാം പ്രതിയാണ്‌ സാനു ചാക്കോ. ചാക്കോ ജോണ്‍ രണ്ടാംപ്രതിയും. കെവിന്റെ മരണത്തോടെ ഇരുവരും ഒളിവിലായിരുന്നു. കൊലപാതകത്തിനുശേഷം ബെംഗളൂരുവിലേക്ക്‌ രക്ഷപ്പെട്ട ഇരുവരും പിന്നീട്‌ തിരികെ എത്തി ഒളിത്താവളം തേടിയെങ്കിലും സുരക്ഷിതമായ സ്ഥലം കിട്ടിയില്ല. പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ ഇവര്‍ ചൊവ്വാഴ്‌ച ഉച്ചയോടെ സ്‌റ്റേഷനില്‍ കീഴടങ്ങി. സംഭവത്തില്‍ 14 പ്രതികളാണുള്ളത്‌. നേരത്തെ അറസ്റ്റിലായ നിയാസ്‌, റിയാസ്‌, ഇഷാന്‍ എന്നിവര്‍ റിമാന്‍ഡിലാണ്‌. ഇവരെ പലഘട്ടങ്ങളിലായി ചോദ്യം ചെയ്‌തിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നതിന്‌ കസ്‌റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം ഇന്നു കോടതിയില്‍ അപേക്ഷ നല്‍കും. കെവിന്റെ മരണത്തിനു പിന്നില്‍ തന്റെ മാതാപിതാക്കള്‍ക്കു വ്യക്തമായ പങ്കുണ്ടെന്നു കെവിന്റെ ഭാര്യ നീനു കഴിഞ്ഞദിവസം പൊലീസിന്‌ മൊഴിനല്‍കിയിരുന്നു. തനിക്കുനേരെയും വധഭീഷണി ഉണ്ടായിരുന്നുവെന്നും നീനു അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്‌.