Breaking News

Trending right now:
Description
 
May 29, 2018

കാര്‍ഷികകടം എഴുതിതള്ളാനായില്ലെങ്കില്‍ രാഷ്ട്രീയം മതിയാക്കുമെന്ന്‌ കര്‍ണാടക മുഖ്യമന്ത്രി

image കര്‍ഷകരുടെ കടം എഴുതിതള്ളാന്‍ പ്രതിജ്ഞാബദ്ധമാണെന്നു കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി വ്യക്തമാക്കി. കടം എഴുതിതള്ളുന്നതു സംബന്ധിച്ച്‌ ബുധനാഴ്‌ച വെളിപ്പെടുത്തു. അതല്ലായെങ്കില്‍ രാഷ്ട്രീയം മതിയാക്കും. ബിജെപിയുടെ ഗൂഢാലോചനയില്‍ വീഴരുതെന്നും മുഖ്യമന്ത്രി ജനങ്ങളോട്‌ അഭ്യര്‍ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. ജെഡിഎസ്‌ നേതാവായ കുമാരസ്വാമി കോണ്‍ഗ്രസ്‌ പിന്തുണയോടെയാണ്‌ മന്ത്രിസഭ രൂപീകരിച്ചതും കഴിഞ്ഞയാഴ്‌ച സത്യപ്രതിജ്ഞചെയ്‌ത്‌ മുഖ്യമന്ത്രിയായതും. 37 അംഗങ്ങള്‍ മാത്രമുള്ള ജെഡിഎസിന്‌ കാര്‍ഷിക വായ്‌പ എഴുതിത്തള്ളുമെന്ന വാഗ്‌ദാനം പാലിക്കാനാവുമോ എന്നു ഉറപ്പില്ലെന്നു കുമാരസ്വാമി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. തനിക്കു ഭൂരിപക്ഷം നല്‍കാത്ത ജനതയുടെ കാരുണ്യത്തിലല്ല, കോണ്‍ഗ്രസിന്റെ കാരുണ്യത്തിലാണ്‌ ഭരണം നടത്തുന്നത്‌. അവരുടെ സമ്മതം ഇല്ലാതെ കാര്‍ഷിക വായ്‌പ എഴുതിത്തള്ളുന്നതുപോലെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാവില്ലെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടിയിരുന്നു.