Breaking News

Trending right now:
Description
 
May 29, 2018

കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു

image മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടകയിലെ ജമക്കണ്ടിയില്‍നിന്നുള്ള കോണ്‍ഗ്രസ്‌ എംഎല്‍എയുമായ സിദ്ധു ഭീമപ്പ ന്യാമെഗൗഡ (70) വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്‌ച പുലര്‍ച്ചെയായിരുന്നു അപകടം. ഗോവയില്‍നിന്നു ജമക്കണ്ടിയിലേക്കു കാറില്‍ വരുന്നതിനിടെ എതിരേവന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണംവിട്ട്‌ റോഡരികിലെ മതിലില്‍ ഇടിച്ചുകയറിയാണ്‌ അപകടം ഉണ്ടായത്‌. ഇത്തവണ ജെഡിഎസ്‌-കോണ്‍ഗ്രസ്‌ സഖ്യസര്‍ക്കാരില്‍ മന്ത്രിയാകുമെന്ന സൂചനകള്‍ക്കിടെയാണ്‌ അദ്ദേഹത്തെ മരണം തേടിയെത്തിയത്‌. ഇതോടെ കര്‍ണാടക നിയമസഭയിലേക്ക്‌ ഒരു ഉപതിരഞ്ഞെടുപ്പിനുകൂടി കളമൊരുങ്ങി. ജമാക്കണ്ടിയില്‍ 2795 വോട്ടിനാണ്‌ സിദ്ധു ഭീമപ്പ ന്യാമെഗൗഡ ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത്‌. 2013, 2018 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മക്കണ്ടിയില്‍നിന്നു അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാലാകോട്ടില്‍നിന്നു 1991-ല്‍ ലോക്‌സഭയിലെത്തിയ സിദ്ധു ഭീമപ്പ ന്യാമെഗൗഡ പി.വി.നരസിംഹറാവു മന്ത്രിസഭയില്‍ കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതലവഹിച്ചു. മുന്‍ മുഖ്യമന്ത്രി രാമകൃഷ്‌ണ ഹെഗ്‌ഡെയെ അട്ടിമറിച്ചായിരുന്നു അന്നത്തെ വിജയം. കര്‍ഷകനേതാവായാണ്‌ സിദ്ധു ഭീമപ്പ ന്യാമെഗൗഡ സജീവ രാഷ്ട്രീയത്തിലെത്തിയത്‌.