Breaking News

Trending right now:
Description
 
May 29, 2018

കെവിന്റെ മരണം: കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍

image ക്വട്ടേഷന്‍ സംഘം നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചു യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ച കോട്ടയം ജില്ലാ ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട്‌ ആറുവരെ 12 മണിക്കൂറാണ്‌ ഹര്‍ത്താല്‍. കേരളാ കോണ്‍ഗ്രസ്‌ (എം), സിഎസ്‌ഡിഎസ്‌, ബിഡിജെഎസ്‌, കേരള പുലയര്‍ മഹാസഭ, അഖിലകേരള ചേരമര്‍ ഹിന്ദുമഹാസഭ, വിവിധ ദലിത്‌ സംഘടനകള്‍, കേരളജനപക്ഷം എന്നിവരും ഹര്‍ത്താലിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതേസമയം, കെവിന്റെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടം ചെയ്യുന്ന മെഡിക്കല്‍കോളജ്‌ ആശുപത്രി പരിസരത്ത്‌ രാവിലെ നേരിയതോതില്‍ സംഘര്‍ഷം ഉണ്ടായി. മോര്‍ച്ചറിക്കു മുമ്പില്‍ സിപിഎം-കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തമ്മിലാണ്‌ സംഘര്‍ഷം ഉണ്ടായത്‌. ചിലര്‍ മോര്‍ച്ചറി പരിസരത്തേക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ചതാണ്‌ സംഘര്‍ഷത്തിനു ഇടയാക്കിയത്‌. കൂടുതല്‍ പൊലീസ്‌ സ്ഥലത്തുണ്ട്‌.