Breaking News

Trending right now:
Description
 
May 29, 2018

ഈ ക്രൂരത സഹോദരന്‍ ചെയ്യുമെന്ന്‌ നീനു പ്രതീക്ഷിച്ചില്ല

image തന്റെ ഭര്‍ത്താവിനെ സഹോദരന്‍ ഷാനു ഒരിക്കലും കൊലപ്പെടുത്തുമെന്നു കരുതിയില്ലെന്നു കെവിന്റെ ഭാര്യ ഷാനു. കെവിന്‍ കൊല്ലപ്പെട്ടവിവരം അറിഞ്ഞ്‌ തളര്‍ന്നുവീണ ഷാനു പിന്നീട്‌ സഹോദരനെതിരെ തിരിയുകയായിരുന്നു. ഇനി ഒരിക്കലും കൊല്ലത്തെ വീട്ടിലേക്കില്ല. കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കാനാണ്‌ ആഗ്രഹിക്കുന്നത്‌. തന്റെ പരാതി സ്വീകരിക്കാന്‍പോലും എസ്‌ഐ തയാറായില്ല. മജിസ്‌ട്രേറ്റിനു മുമ്പില്‍ എല്ലാം വ്യക്തമാക്കിയെന്നും മജിസ്‌ട്രേറ്റ്‌ ഇടപെട്ടശേഷമാണ്‌ പൊലീസ്‌ അനങ്ങിയത്‌. കെവിന്‍ ചേട്ടന്റെ ഭാര്യയായിതന്നെ എനിക്കു ജീവിക്കണം. അതുമാത്രമാണ്‌ ഇനി തന്റെ ആഗ്രഹം. കെവിനെ കൊലപ്പെടുത്താന്‍ മാതാപിതാക്കളും കൂട്ടുനിന്നു. കെവിന്റെ സാമ്പത്തികസ്ഥിതി മോശമായതിനാല്‍ പ്രണയബന്ധത്തില്‍നിന്നു പിന്മാറണമെന്നു അച്ഛനും അമ്മയും ആവശ്യപ്പെട്ടിരുന്നുവെന്നും നീനു വ്യക്തമാക്കി. വെള്ളിയാഴ്‌ച കെവിനും ഒരു പെണ്‍കുട്ടിയും പൊലീസ്‌ സ്റ്റേഷനില്‍ നില്‍ക്കുന്നെന്ന വിവരം പുറത്തു വന്നപ്പോഴാണ്‌ ഞാനും ഭര്‍ത്താവും അടക്കമുള്ളവര്‍ ഇങ്ങനൊരുകാര്യം അറിഞ്ഞത്‌. പിന്നീട്‌ നീനുവിനെ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയപ്പോഴും കെവിനൊപ്പം പോകണമെന്നാണ്‌ ആവര്‍ത്തിച്ചത്‌. ഇതോടെ സ്വന്തം മകളായി നീനുവിനെ ഏറ്റെടുത്ത്‌ ഞങ്ങള്‍ വീട്ടിലേക്കു കൊണ്ടുപോരുകയായിരുന്നുവെന്ന്‌ കെവിന്റെ മാതാപിതാക്കള്‍ പറയുന്നു. അതേസമയം കെവിന്റെ കൊലപാതകത്തിനുശേഷം ഒളിവില്‍പോയ ഷാനു ചാക്കോയ്‌ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. തമിഴ്‌നാട്ടിലേക്ക്‌ രക്ഷപ്പെട്ട ഷാനു നാഗര്‍കോവിലില്‍ ഉണ്ടെന്നാണ്‌ പൊലീസിന്‌ ലഭിച്ച സൂചന. ഇയാള്‍ രാജ്യംവിട്ട്‌ പോകാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌.