Breaking News

Trending right now:
Description
 
May 29, 2018

ചെങ്ങന്നൂരില്‍ 76.27 ശതമാനം പോളിങ്‌

image ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 76.27 ശതമാനം പോളിങ്ങ്‌. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതലാണിത്‌. 31നു ചെങ്ങന്നൂര്‍ ക്രിസ്‌ത്യന്‍ കോളജിലാണ്‌ വോട്ടെണ്ണല്‍. എല്‍ഡിഎഫ്‌ ജയിച്ച കഴിഞ്ഞതവണ 73.73 ശതമാനമായിരുന്നു പോളിങ്ങ്‌. 1968 വോട്ടര്‍മാര്‍ ഇത്തവണ കൂടുതലായിരുന്നു. ഇന്നലെ രാവിലെ ഏഴിന്‌ പോളിങ്‌ ആരംഭിച്ചപ്പോള്‍ മുതല്‍ പല ബൂത്തുകളിലും സ്‌ത്രീകളടക്കം വോട്ടര്‍മാരുടെ നീണ്ടനിരകാണാമായിരുന്നു. രാവിലെ മുതല്‍ ഇടയ്‌ക്കിടെ പെയ്‌ത മഴ ഉണ്ടായിരുന്നുവെങ്കിലും ഉച്ചയ്‌ക്കുതന്നെ പകുതിപേര്‍ വോട്ടു രേഖപ്പെടുത്തി. വൈകിട്ട്‌ ആറിനുശേഷവും ചില ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ഉണ്ടായിരുന്നു. ചിലയിടങ്ങളില്‍ സാങ്കേതിക തകരാര്‍മൂലം വോട്ടെടുപ്പു വൈകിയതൊഴിച്ചാല്‍ പ്രശ്‌നങ്ങളില്ലാതെയാണ്‌ വോട്ടിങ്‌ പൂര്‍ത്തിയായത്‌. ആറുതവണ വോട്ടിങ്‌ യന്ത്രം തകരാറിലായ ബൂത്തുമുണ്ട്‌. പ്രശ്‌നബാധിത ബൂത്തുകളായ 22 എണ്ണത്തില്‍ കാമറ നിരീക്ഷണവും വന്‍ പൊലീസ്‌ സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. ഉയര്‍ന്ന വോട്ടിങ്‌ ശതമാനം തങ്ങള്‍ക്ക്‌ അനുകൂലഫലം നല്‍കുമെന്ന ആത്മവിശ്വാസത്തിലാണ്‌ മൂന്നുമുന്നണികളും. സിപിഎമ്മിലെ കെ.കെ.രാമചന്ദ്രന്‍നായര്‍ മരിച്ചതിനെ തുടര്‍ന്നാണ്‌ ഉപതിരഞ്ഞെടുപ്പ്‌ നടന്നത്‌. എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയായി സിപിഎമ്മിലെ സജി ചെറിയാനും യുഡിഎഫ്‌ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ഡി.വിജയകുമാറും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപിയിലെ പി.എസ്‌.ശ്രീധരന്‍പിള്ളയുമാണ്‌ മത്സരിച്ചത്‌.