Breaking News

Trending right now:
Description
 
May 28, 2018

കെവിന്റെ മരണം കൊലപാതകം; കൊലയാളി സംഘത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും

image ഉയര്‍ന്ന സാമ്പത്തിക നിലയിലുള്ള തെന്മല സ്വദേശിനിയായ നീനുവിനെ പ്രണയിച്ച്‌ വിവാഹംകഴിച്ചതിന്റെ പേരില്‍ കോട്ടയം നട്ടാശേരി സ്വദേശിയായ കെവിനെ മാന്നാനത്തെ ബന്ധുവീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘത്തില്‍ ഡിവൈഎഫ്‌ഐ നേതാവും അനുയായികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ പൊലീസിന്‌ വിവരം ലഭിച്ചു. അതേസമയം, പുനലൂര്‍ ചാലിയക്കരോ തോട്ടില്‍ കണ്ടെത്തിയ കെവിന്റെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടം ചെയ്യാന്‍ തിരുവനന്തപുരം മെഡിക്കല്‍കോളജിലേക്ക്‌ മാറ്റാനാണ്‌ അന്വേഷണസംഘത്തിന്റെ തീരുമാനം. കെവിന്റെ മരണം കൊലപാതകമാണെന്ന്‌ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ്‌ സ്ഥിരീകരിച്ചു. മൃതദേഹത്തില്‍ മാരകമായ മുറിവുകളുണ്ട്‌. ശരീരം നിലത്തുകൂടി വലിച്ചിഴച്ചതിന്റെ പാടുകളും ദൃശ്യമാണെന്നാണ്‌ പൊലീസ്‌ നല്‍കുന്ന സൂചന. നീനുവിന്റെ സഹോദരന്‍ ഉള്‍പ്പെടെ പത്തുപേരെ പ്രതികളാക്കി പൊലീസ്‌ കേസ്‌ റജിസ്റ്റര്‍ ചെയ്‌തു. ഡിവൈഎഫ്‌ഐ തെന്മലയൂണിറ്റ്‌ സെക്രട്ടറി നിയാസാണ്‌ കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചതെന്നാണ്‌ സൂചന. മറ്റൊരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പൊലീസ്‌ കസ്റ്റഡിയിലുണ്ട്‌.