Breaking News

Trending right now:
Description
 
May 28, 2018

കെവിന്റെ ഭാര്യ ആശുപത്രിയില്‍; പൊലീസ്‌ സ്റ്റേഷനിലേക്ക്‌ കോണ്‍ഗ്രസിന്റെ മാര്‍ച്ച്‌

image ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയ കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതറിഞ്ഞ്‌ ഭാര്യ നീനുവിന്‌ ദേഹാസ്വാസ്ഥ്യം. അവശനിലയില്‍ കോട്ടയം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ കെവിന്റെ മരണവാര്‍ത്ത അറിഞ്ഞതിനു തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. കെവിന്റെ പിതാവാണ്‌ നീനുവിനെ ആശുപത്രിയില്‍ എത്തിച്ചത്‌. അത്യാഹിതവിഭാഗത്തില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്ന നീനു അപകടഘട്ടം തരണം ചെയ്‌തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം, കെവിന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഗാന്ധിനഗര്‍ പൊലീസ്‌ സ്റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തി. കുറ്റക്കാര്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്നു ആവശ്യപ്പെട്ട്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എ സ്റ്റേഷനു മുമ്പില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നു നേതാക്കളെ അറിയിച്ചിട്ടുണ്ട്‌