Breaking News

Trending right now:
Description
 
May 28, 2018

കുമ്മനം രാജശേഖരന്‍ ഗവര്‍ണറായി നാളെ ചുമതലയേല്‍ക്കും

image ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നാളെ ചുമതലയേല്‍ക്കും. രാജ്‌ഭവനില്‍ രാവിലെ 11നാണ്‌ സത്യപ്രതിജ്ഞ. അതേസമയം കുമ്മനം രാജശേഖരന്‌ സ്ഥാനക്കയറ്റം നല്‍കുകയാണ്‌ ചെയ്‌തതെന്നു ബിജെപി അധ്യക്ഷന്‍ അമിത്‌ ഷാ വ്യക്തമാക്കി. മിസോറാം ഗവര്‍ണറുടെ കാലാവധി ഇന്ന്‌ അവസാനിക്കും. അതിനു മുമ്പുതന്നെ പുതിയ ഗവര്‍ണറെ നിയമിക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും ചുമതല നല്‍കണം. കേരളത്തില്‍ ബിജെപിയുടെ പുതിയ അധ്യക്ഷനെ ഉടന്‍ നിയമിക്കുമെന്നു അമിഷ്‌ ഷാ വ്യക്തമാക്കി. ഗവര്‍ണര്‍പദവിയോട്‌ കുമ്മനത്തിന്‌ താല്‍പര്യമില്ലെന്നും സജീവ രാഷ്ട്രീയത്തില്‍ തുടരാനാണ്‌ ആഗ്രഹമെന്നും തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാഷ്ട്രപതിയുടെ ഉത്തരവിനെ ധിക്കരിക്കാനാവാത്തതിനാലും കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം സ്വീകരിച്ചുമാണ്‌ ഗവര്‍ണര്‍പദവി കുമ്മനം ഏറ്റെടുക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്‌.