Breaking News

Trending right now:
Description
 
May 28, 2018

നവവരന്റെ മരണം: ഗാന്ധിനഗര്‍ എസ്‌ഐയെ സസ്‌പെന്‍ഡ്‌ ചെയ്‌തു; എസ്‌പിയെ സ്ഥലംമാറ്റി

image നവവരന്‍ കോട്ടയം നട്ടാശേരി സ്വദേശി കെവിനെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ ഇന്നു രാവിലെ മരിച്ച നിലയില്‍കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയില്‍ കര്‍ശന നടപടി. കോട്ടയം ഗാന്ധിനഗര്‍ എസ്‌ഐ എം.എസ്‌.ഷിബുവിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തു. കെവിന്റെ ഭാര്യ നീനു നല്‍കിയ പരാതി അവഗണിച്ചതിനാണ്‌ നടപടി. കേസ്‌ അന്വേഷണത്തില്‍ എസ്‌ഐയ്‌ക്കു വീഴ്‌ചയുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുനലൂര്‍ ചാലിയേക്കര തോട്ടില്‍നിന്നാണ്‌ കെവിന്റെ മൃതദേഹം കണ്ടെത്തിത്‌. സംഭവത്തിനു പിന്നാലെ കോട്ടയം എസ്‌പിയേയും സ്ഥലംമാറ്റി. ഉടന്‍ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ഐജിക്ക്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ നിര്‍ദേശം നല്‍കി. ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി എത്തിയ നീനുവിനോട്‌ ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടെന്നും തിരക്കിലാണെന്നും അതുകഴിഞ്ഞ്‌ നോക്കാമെന്നുമായിരുന്നു പൊലീസിന്റെ മറുപടി. തുടര്‍ന്ന്‌ നീനു പൊലീസ്‌ സ്റ്റേഷനില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. മകനെ തട്ടിക്കൊണ്ടുപോയതായി കാട്ടി കെവിന്റെ പിതാവ്‌ ജോസഫ്‌ നല്‍കിയ പരാതിയും പൊലീസ്‌ സ്വീകരിച്ചില്ല. സംഭവം മാധ്യമ വാര്‍ത്തയായതോടെയാണ്‌ പൊലീസ്‌ കേസ്‌ എടുത്തത്‌.