
ആന്ധ്രയുടെ ചുമതല
വെല്ലുവിളിയായി സ്വീകരിക്കുകയാണെന്നും കേരളത്തില്‍നിന്നു
വിട്ടുനില്ക്കുകയില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു പദവിയും
ഇല്ലാതെ പ്രവര്‍ത്തിക്കാനാണു തീരുമാനിച്ചതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍
പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം പൂര്‍ണമനസോടെ ഏറ്റെടുക്കുകയാണ്. കോണ്‍ഗ്രസിനെ
ദേശീയതലത്തില്‍ ശക്തിപ്പെടുത്തേണ്ട സമയമാണിത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി മതേതര
ജനാധിപത്യ രാഷ്ട്രം പുനസ്ഥാപിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്റെ തീരുമാനമാണിത്. ഈ
തീരുമാനം പൂര്ണതൃപ്തിയോടെയാണ് സ്വീകരിക്കുന്നത്. പുതിയ ചുമതല നല്‍കിയത്
വിവാദമാക്കേണ്ട കാര്യമില്ല. 1988ലെ വരള്‍ച്ചാക്കാലത്തും 1989ലെ
തിരഞ്ഞെടുപ്പുകാലത്തും രാജീവ്ഗാന്ധി അങ്ങോട്ട് അയച്ചിരുന്നു. പുതിയ
ദൗത്യമേല്പ്പിച്ച രാജീവ് ഗാന്ധിക്ക് നന്ദിപറയുകയാണെന്നും ഉമ്മന്‍ചാണ്ടി
വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച അംഗീകാരമാണ് പുതിയസ്ഥാനമെന്നു
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഈ തീരുമാനം
കോണ്‍ഗ്രസ്പാര്‍ട്ടിക്ക് തന്നെ കരുത്തു പകരുന്നതും അഭിമാനം ഉണ്ടാക്കുന്നുമാണ്.
കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രത്തില്‍ ദീര്‍ഘകാലം ഉന്നതപദവികള്‍ അലങ്കരിച്ച
ഉമ്മന്‍ചാണ്ടിയെ ജനറല്‍ സെക്രട്ടറി ആക്കിയതിലൂടെ എഐസിസി കൂടുതല്‍ കര്‍മ്മ
നിരതമാക്കാനും ശക്തിപ്പെടുത്താനുമാണ് രാഹുല്‍ഗാന്ധി ആഗ്രഹിക്കുന്നതെന്നും രമേശ്
ചെന്നിത്തല പറഞ്ഞു.