Breaking News

Trending right now:
Description
 
May 27, 2018

നോട്ട്‌ നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ നിതീഷ്‌ കുമാര്‍

image പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ടു നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്‌ കുമാര്‍ രംഗത്ത്‌. നോട്ട്‌ നിരോധനത്തെ പിന്തുണച്ചിരുന്നുവെങ്കിലും എത്രപേര്‍ക്ക്‌ ഇതിന്റെ ഗുണമുണ്ടായെന്നു എന്‍ഡിഎയുടെ സഖ്യകക്ഷിയായ ജെഡിയു നേതാവ്‌ ചോദിച്ചു. നോട്ടുനിരോധനം കൊണ്ട്‌ ചിലര്‍ക്ക്‌ പണം ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക്‌ മാറ്റാനായി. എന്നാല്‍ ഇതിന്റെ ഗുണംസാധാരണക്കാരില്‍ എത്തിക്കാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞില്ലെന്നു നിതീഷ്‌കുമാര്‍ സംസ്ഥാനത്തെ ബാങ്കുകളുടെ യോഗത്തില്‍ വ്യക്തമാക്കി. സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ വായ്‌പയെടുക്കുകയും മുങ്ങുകയും ചെയ്യുന്നത്‌ പതിവാകുകയാണ്‌. ബാങ്കിങ്‌ സംവിധാനം പരിഷ്‌കരിക്കണമെന്നും നിതീഷ്‌കുമാര്‍ ആവശ്യപ്പെട്ടു. നേരത്തെ എന്‍ഡിഎയില്‍ ഉണ്ടായിരുന്ന നിതീഷിന്റെ പാര്‍ട്ടി 2014-ല്‍ സഖ്യത്തില്‍നിന്നു പുറത്തുപോയി. പിന്നീട്‌ കഴിഞ്ഞവര്‍ഷം വീണ്ടും എന്‍ഡിഎയിലേക്കുതന്നെ തിരിച്ചുവന്നു.