Breaking News

Trending right now:
Description
 
May 27, 2018

നിപ്പ വൈറസ്‌: ഒരാള്‍കൂടി മരിച്ചു

image നിപ്പ വൈറസ്‌ ബാധയെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന കോഴിക്കോട്‌ പേരാമ്പ്ര നരിപ്പറ്റ കൈവേലിപാറക്കെട്ടില്‍ പരേതനായ കടുങ്ങോന്റെ ഭാര്യ കല്യാണിയാണ്‌ (80) മരിച്ചത്‌. മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കാതെ ആരോഗ്യവകപ്പ്‌ വൈദ്യുതി ശ്‌മശാനത്തില്‍ സംസ്‌കരിച്ചു. കോഴിക്കോട്‌ മെഡിക്കല്‍കോളജ്‌ ആശുപത്രിയിലായിരുന്നു കല്യാണിയുടെ മരണം. ഇതോടെ സംസ്ഥാനത്ത്‌ നിപ്പ വൈറസ്‌ ബാധയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. സംസ്ഥാനത്ത്‌ ഇതുവരെ 15 പേര്‍ക്കാണ്‌ നിപ്പ സ്ഥിരീകരിച്ചത്‌. രോഗം സ്ഥിരീകരിച്ച 12 പേര്‍ കോഴിക്കോട്‌ മെഡിക്കല്‍കോളജ്‌ ആശുപത്രിയിലും കൊച്ചിയില്‍ മൂന്നു പാരാമെഡിക്കല്‍വിദ്യാര്‍ഥികളും നിരീക്ഷണത്തിലാണ്‌.