Breaking News

Trending right now:
Description
 
May 27, 2018

മോദിഭരണത്തില്‍ ആരും സുരക്ഷിതരല്ല: കോണ്‍ഗ്രസ്‌

image നാലുവര്‍ഷത്തെ മോദിഭരണത്തില്‍ രാജ്യത്ത്‌ ആരും സുരക്ഷിതരല്ലെന്നു കോണ്‍ഗ്രസ്‌. നമസ്‌തമേഖലകളിലും പരാജയമാണ്‌ മോദി. വഞ്ചല, കുടിലതന്ത്രം, പ്രതികാരം, നുണ എന്നിവ സര്‍ക്കാരിന്റെ മുഖമുദ്രകളാണെന്നു കോണ്‍ഗ്രസ്‌ നേതാക്കള്‍ കുറ്റപ്പെടുത്തി. ഇന്ത്യ വഞ്ചിക്കപ്പെട്ടു എന്ന പേരില്‍ മോദി സര്‍ക്കാരിന്റെ പരാജയങ്ങള്‍ അക്കമിട്ടു നിരത്തുന്ന പുസ്‌തകം എഐസിസി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഗുലാംനബി ആസാദ്‌, അശോക്‌ ഗേലോട്ട്‌, രണ്‍ദീപ്‌ സിങ്‌ സുര്‍ജേവാല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പ്രകാശനം ചെയ്‌തു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത്‌ രാജ്യത്ത്‌ വിദ്വേഷത്തിന്റെയും ഭയത്തിന്റെയും അന്തരീക്ഷമാണ്‌ മോദി-അമിത്‌ഷാ കൂട്ടുകെട്ട്‌ സൃഷ്ടിച്ചതെന്നു ഗുലാംനബി ആസാദ്‌ കുറ്റപ്പെടുത്തി. ദലിതരും ന്യൂനപക്ഷങ്ങളും മാത്രമല്ല, രാജ്യത്ത്‌ ആരും സുരക്ഷിതരല്ല. എല്ലാവര്‍ക്കും ഉറക്കമില്ലാത്തരാവുകളാണ്‌ സര്‍ക്കാര്‍ സമ്മാനിക്കുന്നത്‌. അടുത്ത തിരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തില്‍നിന്നു ജലം വലിച്ചെറിയുകതന്നെ ചെയ്യും. 35 കര്‍ഷകരാണ്‌ രാജ്യത്ത്‌ ആത്മഹത്യ ചെയ്‌തത്‌. വിലത്തകര്‍ച്ചയില്‍ കര്‍ഷകര്‍ ആത്മഹത്യയിലേക്കു തിരിഞ്ഞിട്ടും സര്‍ക്കാര്‍ അവഗണന തുടരുകയാണ്‌-കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരോപിച്ചു. എന്‍ഡിഎ സര്‍ക്കാരിന്റെ നാലാംവാര്‍ഷികത്തോടനുബന്ധിച്ച്‌ രാജ്യത്താകെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വഞ്ചനാദിനം ആചരിച്ചു.