Breaking News

Trending right now:
Description
 
May 27, 2018

സ്വയംപുകഴ്‌ത്തലില്‍ മോദി ഒന്നാമതെന്ന്‌ രാഹുല്‍

image സ്വയം പുകഴ്‌ത്തലില്‍ നരേന്ദ്രമോദി ഒന്നാമതാണെന്നും നാലുവര്‍ഷത്തെ ഭരണം തികച്ചും പരാജയമാണെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു. മോദി സര്‍ക്കാര്‍ നാലാംവര്‍ഷം ആഘോഷിച്ച ഇന്നലെയാണ്‌ രാഹുലിന്റെ പ്രതികരണം. എണ്ണവില, കൃഷി, വിദേശനയം, തൊഴില്‍സൃഷ്ടിക്കല്‍ തുടങ്ങിയവ സമ്പൂര്‍ണ പരാജയമാണ്‌. മുദ്രാവാക്യംവിളി, സ്വയം പുകഴ്‌ത്തല്‍ എന്നിവയില്‍ എ പ്ലസും യോഗയില്‍ ബി നെഗറ്റീവ്‌ മാര്‍ക്കും രാഹുല്‍ നല്‍കി.സ്വന്തം പേര്‌ വസ്‌ത്രത്തില്‍ തുന്നിപ്പിടിപ്പിച്ച മോദി നയിക്കുന്ന സര്‍ക്കാര്‍ സമ്പന്നര്‍ക്കുവേണ്ടിയുള്ളതാണ്‌. കാര്‍ഷിക മേഖലയിലും വിദേശനയത്തിലും ഇന്ധനവില നിയന്ത്രിക്കുന്നതിലും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ആശയവിനിമയത്തില്‍ അതീവ മിടുക്കനായ മോദി സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ വെള്ളം കുടിക്കുകയും പ്രധാന പ്രശ്‌നം പരിഹരിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്ന വിദ്യാര്‍ഥിയെപ്പോലെയാണെന്നും രാഹുല്‍ തുറന്നടിച്ചു. രാജ്യത്തിനു നല്ല ദിനങ്ങള്‍ വാഗ്‌ദാനം ചെയ്‌ത്‌ അധികാരത്തിലേറിയ മോദിയെ അതേവിഷയമുയര്‍ത്തി തിരിച്ചടിക്കുകയാണ്‌ കോണ്‍ഗ്രസിന്റെ തന്ത്രം.