Breaking News

Trending right now:
Description
 
May 27, 2018

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

image തുടര്‍ച്ചയായി 14-ാം ദിവസവും പെട്രോള്‍, ഡീസല്‍വില കുതിക്കുന്നു. ഇന്ന്‌ പെട്രോളിനു 16 പൈസയും ഡീസലിനു 17 പൈസയും കൂടി. ഇതോടെ പെട്രോള്‍ വില കൊച്ചിയില്‍ ലീറ്ററിന്‌ 81.9 രൂപ കടന്നു. ഡീസലിന്റെ വില 73.72 രൂപയായി. തിരുവനന്തപുരത്ത്‌ പെട്രോളിന്‌ 82.30 രൂപയും ഡീസലിന്‌ 74.93 രൂപയുമാണ്‌ ഇപ്പോഴത്തെ വില. കോഴിക്കോട്ട്‌ പെട്രോള്‍വില 82 രൂപയ്‌ക്കടുത്തെത്തി. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ, രാജ്യമൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്‌.