Breaking News

Trending right now:
Description
 
May 27, 2018

വൃദ്ധസദനത്തിലെ അന്തേവാസി നടി ഗീത കപൂര്‍ മരിച്ചു

image മുംബൈയിലെ വൃദ്ധസദനത്തില്‍ കഴിയുകയായിരുന്ന മുന്‍കാല ബോളിവുഡ്‌ നടി ഗീതാ കപൂര്‍ മരിച്ചു. 59 വയസായിരുന്നു പ്രായം. മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന്‌ നാളുകളായി വൃദ്ധസദനത്തില്‍ കഴിഞ്ഞുവരുകയായിരുന്നു. ഇവരെ മക്കളോ ബന്ധുക്കളോ കാണാന്‍ എത്തിയിരുന്നില്ല. രോഗങ്ങളാല്‍ അവശനിലയിലായിരുന്ന ഗീതാ കപൂറിനെ കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ കോറിയോഗ്രാഫറായമകന്‍ രാജ ഗൊരെഗാവിലെ എസ്‌ആര്‍വി ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ഒരുമാസം ആശുപത്രിയില്‍ കഴിഞ്ഞ ഗീതാ കപൂറിന്റെ ചികിത്സാ ചിലവ്‌ നിര്‍മാക്കളായ അശോക്‌ പണ്ഡിറ്റ്‌, രമേശ്‌ തൗറാനി എന്നിവരാണ്‌ വഹിച്ചത്‌. ഗീതാ കപൂറിനു ഒരു മകള്‍കൂടിയുണ്ട്‌. എയര്‍ഹോസ്‌റ്റസാണ്‌. പക്കീസ, റസിയ സുല്‍ത്താന തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തു. 100 സിനിമകളില്‍ അഭിനയിച്ചു.