Breaking News

Trending right now:
Description
 
May 27, 2018

ചന്ദ്രനിലിറങ്ങിയ നാലാമത്തെ ആള്‍ അന്തരിച്ചു

image യുഎസ്‌ ബഹിരാകാശ യാത്രികനും ചന്ദ്രനില്‍ നടന്ന നാലാമത്തെ മനുഷ്യനുമായ അലന്‍ബീന്‍ (86) അന്തരിച്ചു. ഹൂസ്‌റ്റണിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 1969 നവംബറില്‍ അപ്പോളോ 12 ദൗത്യത്തിന്റെ ഭാഗമായാണ്‌ അലന്‍ബീന്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്‌. പീറ്റ്‌ കോണ്‍റാഡിനു പിന്നാലെയായിരുന്നു സഹപൈലറ്റായ അലന്‍ബീന്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതും പത്തിലേറെ മണിക്കൂറുകള്‍ അദ്ദേഹം ചിലവഴിച്ചതും. നീല്‍ ആംസ്‌ട്രോങ്‌ ചന്ദ്രനിലിറങ്ങിയതിന്റെ നാലാം മാസത്തിലായിരുന്നു അത്‌. 1973 ജൂലൈയില്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ സ്‌കൈലാബിലേക്കു മൂന്നംഗ ബഹിരാകാശ യാത്രാസംഘത്തെ നയിച്ചതും ബീന്‍ ആയിരുന്നു. 59 ദിവസം അവര്‍ ബഹിരാകാശത്തു ചിലവഴിച്ചു. 1932-ല്‍ ടെക്‌സസിലായിരുന്നു അലന്‍ബീന്റെ ജനനം. ടെക്‌സസ്‌ സര്‍വകലാശാലയില്‍നിന്നു എയ്‌റൊനോട്ടിക്കല്‍ എന്‍ജിനിയറിങ്‌ പാസായി. യുഎസ്‌ നാവികസേനയില്‍ ടെസ്റ്റ്‌ പൈലറ്റായി പ്രവര്‍ത്തിച്ചു. 1963ലാണ്‌ നാസയിലെത്തിയത്‌. അപ്പോളോ ദൗത്യത്തിന്റെ ചരിത്രമെഴുതാന്‍ നാസ തീരുമാനിച്ചപ്പോള്‍ അതിനാവശ്യമായ ചിത്രങ്ങള്‍ വരച്ചത്‌ അലന്‍ബീനായിരുന്നു. ഇതുവരെ 12 ബഹിരാകാശ യാത്രികര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയിട്ടുണ്ട്‌.