Breaking News

Trending right now:
Description
 
May 26, 2018

സംസ്ഥാനത്ത്‌ 28വരെ അതിശക്തമായ മഴ; കരുതിയിരിക്കുക

image സംസ്ഥാനത്ത്‌ 28വരെ അതിശക്തമായ മഴയ്‌ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. കനത്ത മഴക്കാലത്തേക്കാളം അതിതീവ്ര മഴയായിരിക്കും ഈ ദിവസങ്ങളില്‍ ഉണ്ടാവുക. തീരത്തു മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്‌. ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ 30വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതന്നാണ്‌ മുന്നറിയിപ്പ്‌. വിനോദസഞ്ചാരികള്‍ കടലില്‍ ഇറങ്ങുന്നതിനു വിലക്കേര്‍പ്പെടുത്തി. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലേക്കു രാത്രികാല യാത്രയ്‌ക്കു നിയന്ത്രണമുണ്ട്‌. താലൂക്ക്‌ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിക്കാനും ആവശ്യസാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കാന്‍ സൗകര്യമൊരുക്കുമെന്നും കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. പ്രത്യേക മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ 14 ജില്ലകളിലും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി