Breaking News

Trending right now:
Description
 
May 26, 2018

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്‌ : കലാശക്കെട്ട്‌ ഇന്ന്‌

image പ്രഖ്യാപനത്തിനു മുമ്പേ ആരംഭിച്ച ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ ഇന്നു കലാശക്കെട്ട്‌. നാളെ ശബ്ദാഘോഷങ്ങളില്ലാതെ നിശബ്ദ പ്രചരണമാണ്‌ നടക്കുക. തിങ്കളാഴ്‌ചയാണ്‌ വോട്ടെടുപ്പ്‌. ഫലപ്രഖ്യാപനം 31നു നടക്കും. ദേശീയ, സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ടുമാസമായി മണ്ഡലത്തില്‍ പ്രചരണത്തിലായിരുന്നു. തിരഞ്ഞെടുപ്പ്‌ ഫലം സംസ്ഥാന ഭരണത്തെ ഒരുതരത്തിലും ബാധിക്കില്ലെങ്കിലും എല്‍ഡിഎഫ്‌, യുഡിഎഫ്‌, എന്‍ഡിഎ മുന്നണികള്‍ക്ക്‌ നിലനില്‍പ്പിന്റെ പോരാട്ടമായി മാറിയിരിക്കുകയാണ്‌. സ്ഥാനാര്‍ഥി നിര്‍ണയം മുതലുള്ള എല്ലാ ഘട്ടങ്ങളിലും ഇക്കാര്യം വ്യക്തമാണ്‌. എല്‍ഡിഎഫ്‌ തങ്ങളുടെ സിറ്റിങ്‌ സീറ്റ്‌ നിലനിര്‍ത്താനുള്ള അടവും തന്ത്രങ്ങളും മെനയുമ്പോള്‍ മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ്‌ യുഡിഎഫ്‌. ഏതാനും വോട്ടുകള്‍ക്കു നഷ്ടപ്പെട്ട സീറ്റ്‌ തിരിച്ചു പിടിക്കുന്നതിലൂടെ കരുത്ത്‌ തെളിയിക്കുകയാണ്‌ എന്‍ഡിഎയുടെ ലക്ഷ്യം. വികസനത്തിനൊരുവോട്ട്‌, സജിക്കൊരോട്ട്‌ എന്നതാണ്‌ എല്‍ഡിഎഫിന്റെ മുദ്യാവാക്യം. യുഡിഎഫിന്റേത്‌-നാടിന്റെ നേര്‌ വിജയിക്കും എന്നും നമുക്കു മാറാമെന്നു എന്‍ഡിഎയുടെയും മുദ്രാവാക്യമാണ്‌. സജി ചെറിയാന്‍ (എല്‍ഡിഎഫ്‌), വിജയകുമാര്‍ (യുഡിഎഫ്‌), പി.എസ്‌.ശ്രീധരന്‍പിള്ള (എന്‍ഡിഎ) എന്നിവരാണ്‌ സ്ഥാനാര്‍ഥികള്‍.