Breaking News

Trending right now:
Description
 
May 26, 2018

മേകുനു ചുഴലിക്കാറ്റ്‌ ഓമാനിലെത്തി; ഇന്ത്യാക്കാരുള്‍പ്പെടെ 40 പേരെ കാണാതായി

image അറബി കടലില്‍ രൂപംകൊണ്ട മേകുനു ചുഴലിക്കാറ്റ്‌ ഒമാനിലെത്തി. ചുഴലിക്കാറ്റിനു മുമ്പേ എത്തിയ കനത്തമഴയില്‍ സലാലയിലും പരിസരപ്രദേശങ്ങളിലും താഴ്‌ന്ന ഇടങ്ങളില്‍ വെള്ളം കയറി. പ്രളയത്തില്‍ യെമനിലെ സൊകോത്ര ദ്വീപില്‍നിന്ന്‌ ഇന്ത്യാക്കാരുള്‍പ്പെടെ 40 പേരെ കാണാതായെന്നു റിപ്പോര്‍ട്ടുണ്ട്‌. സലാലയിലും പരിസരപ്രദേശത്തും ഒട്ടേറെ മരങ്ങള്‍ കടപുഴകി. സലാല വിമാനത്താവളം ഇന്നുവരെ അടച്ചു. ശക്തമായ കാറ്റില്‍ വീടുതകര്‍ന്ന്‌ 12 വയസുകാരന്‍ മരിച്ചു. 105 കിലോമീറ്റര്‍ വേഗതയിലാണ്‌ കാറ്റ്‌ ആഞ്ഞടിക്കുന്നത്‌. ഇവിടുത്തെ ഭൂരിഭാഗം റോഡുകളും അടച്ചു. ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നത്‌ സലാല നിവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്‌. വ്യാഴാഴ്‌ച രാത്രിതന്നെ വിവിധ സ്ഥലങ്ങളില്‍നിന്ന്‌ ആളുകളെ ഒഴിപ്പിച്ചിരുന്നു. പഴയ കെട്ടിടങ്ങളില്‍ താമസിക്കുന്നവരോട്‌ മാറിത്താമസിക്കാനും നിര്‍ദേശിച്ചു. സലാലയില്‍ മലയാളികള്‍ ഉള്‍പ്പെടെ രണ്ടുലക്ഷത്തോളം പേരാണുള്ളത്‌