Breaking News

Trending right now:
Description
 
May 26, 2018

കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍

image ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ്‌ ശര്‍മ വിരമിക്കുന്ന ഒഴിവിലാണ്‌ നിയമനം. നിര്‍ഭയ്‌ ശര്‍മയുടെ കാലാവധി ഈ മാസം 28ന്‌ സമാപിക്കും. ഈ വര്‍ഷം ഒടുവില്‍ മിസോറമില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ്‌ മലയാളിയായ കുമ്മനത്തെ ഗവര്‍ണറായി നിയമിക്കുന്നത്‌. ഗവര്‍ണര്‍ പദവിയിലെത്തുന്ന പതിനെട്ടാമത്തെ മലയാളിയാണ്‌ കോട്ടയം ജില്ലയിലെ കുമ്മനം വാളാവള്ളിയില്‍ കുടുംബാംഗമായ കുമ്മനം രാജശേഖരന്‍. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരിക്കെയാണ്‌ പുതിയ പദവിയിലെത്തുന്നത്‌. ഇതോടെ സംസ്ഥാന ബിജെപിയില്‍ അഴിച്ചുപണിയുണ്ടായേക്കും. ഹിന്ദു ഐക്യവേദിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. 1987-ല്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു രാജിവച്ച അദ്ദേഹം ആര്‍എസ്‌എസിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനായി. നിലയ്‌ക്കല്‍ പ്രക്ഷോഭം, ആറന്മുള വിമാനത്താവളവിരുദ്ധ സമരം എന്നീ വിഷയങ്ങളില്‍ അദ്ദേഹം മുഖ്യസ്ഥാനം വഹിച്ചു.