Breaking News

Trending right now:
Description
 
May 26, 2018

നിപ്പ വൈറസിനു കാരണം വവ്വാലല്ലെന്നു സ്ഥിരീകരണം

image സംസ്ഥാനത്ത്‌ 12 പേരുടെ മരണത്തിന്‌ ഇടയാക്കിയ നിപ്പ വൈറസിനു കാരണം വവ്വാലല്ലെന്നു സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ്‌ മാരകമായ പകര്‍ച്ചവ്യാധിക്കു കാരണം വവ്വാലല്ലെന്നു സ്ഥിരീകരിച്ചത്‌. കോഴിക്കോട്‌ പേരാമ്പ്രയില്‍ മൂന്നുപേര്‍ മരിച്ച വീട്ടിലെ കിണറ്റില്‍നിന്നു പിടിച്ച വവ്വാലുകളെയാണ്‌ പരിശോധിച്ചത്‌. ഇവയില്‍ വൈറസിന്റെ സാന്നിധ്യമില്ലെന്നു കണ്ടെത്തി. രക്തം, സ്രവം, വിസര്‍ജ്യം ഉള്‍പ്പെടെയുള്ള സാമ്പിളുകളാണ്‌ പരിശോധിച്ചത്‌. പശു, ആട്‌, പന്നി സാമ്പിളുകളിലും വൈറസ്‌ സാന്നിധ്യം കണ്ടെത്തിയില്ല. രോഗത്തിന്റെ ഉറവിടം എവിടെനിന്നാണെന്നതിന്‌ വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. കഴിഞ്ഞദിവസവും ഇന്നലെയുമായി 21 രോഗികളുടെ സാമ്പിളുകള്‍ പരിശോധനയില്‍ നെഗറ്റീവ്‌ ആണെന്നു കണ്ടെത്തി. നിലവില്‍ വിവിധ ജില്ലകളിലായി 26 പേര്‍ക്കു നിപ്പ സംശയിക്കുന്നുണ്ട്‌. രോഗം സ്ഥിരീകരിച്ച മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്‌. നിപ്പ വൈറസ്‌ മുമ്പ്‌ കണ്ടെത്തിയിട്ടുള്ളത്‌ പഴംതീനി വവ്വാലുകളിലാണ്‌. മേഖലയില്‍ ബാക്കിയുള്ള വവ്വാലുകളുടെ സാമ്പിള്‍ ശേഖരിക്കാന്‍ മൃഗസംരക്ഷണവകുപ്പിന്റെ പ്രത്യേകസംഘം എത്തിയിട്ടുണ്ട്‌.