Breaking News

Trending right now:
Description
 
May 26, 2018

കുമാരസ്വാമി ഭരണംതുടങ്ങി; കര്‍ണാടകയില്‍ തിങ്കളാഴ്‌ച ബിജെപിയുടെ ബന്ദ്‌

image കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ ബിജെപിയുടെ സമരപ്രഖ്യാപനം. കാര്‍ഷിക കടം എഴുതിതള്ളണമെന്നു ആവശ്യപ്പെട്ടാണ്‌ സമരത്തിനൊരുങ്ങുന്നത്‌. ബിജെപി തിങ്കളാഴ്‌ച ബന്ദിന്‌ ആഹ്വാനം ചെയ്‌തു. കാര്‍ഷികവായ്‌പ എഴുതിതള്ളുന്നതു സംബന്ധിച്ച്‌ കുമാരസ്വാമി പ്രഖ്യാപനം നടത്തണം. അല്ലാത്തപക്ഷം സംസ്ഥാനത്ത്‌ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്‌. ദേശസാത്‌കൃത ബാങ്കുകളിലേതുള്‍പ്പെടെ 53,000 കോടി രൂപയുടെ കാര്‍ഷിക കടം അധികാരമേറ്റു 24 മണിക്കൂറിനുള്ളില്‍ എഴുതിതള്ളുമെന്നു കുമാരസ്വാമി വാഗ്‌ദാനം ചെയ്‌തിരുന്നുവെന്ന്‌ ബിജെപി നേതാവ്‌ യെദിയൂരപ്പ വ്യക്തമാക്കി. അതേസമയം, വിശ്വാസവോട്ടെടുപ്പില്‍ ബിജെപി അംഗങ്ങള്‍ ബഹളംവച്ച്‌ ഇറങ്ങിപ്പോവുകയായിരുന്നു. സ്‌പീക്കറായി കോണ്‍ഗ്രസിലെ കെ.ആര്‍.രമേഷ്‌ കുമാര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിക്കുവേണ്ടി സ്‌പീക്കര്‍ സ്ഥാനത്തേക്ക്‌ പത്രിക നല്‍കിയിരുന്ന എസ്‌.സുരേഷ്‌ കുമാര്‍ പിന്മാറുകയാണെന്നു സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍തന്നെ പാര്‍ട്ടി അറിയിച്ചു.