Breaking News

Trending right now:
Description
 
May 25, 2018

മേകുനു ചുഴലിക്കാറ്റ്‌ ഭീഷണിയില്‍ ഒമാന്‍; കേരളതീരത്ത്‌ കാറ്റ്‌ ശക്തമാകും

image ലക്ഷദ്വീപിനും മാലദ്വീപിനും പടിഞ്ഞാറുഭാഗത്ത്‌ അറബിക്കടലില്‍ രൂപംകൊണ്ട മേകുനു ചുഴലിക്കാറ്റ്‌ ശക്തിയാര്‍ജിച്ച്‌ ഒമാന്‍ തീരത്തേക്കു നീങ്ങിത്തുടങ്ങി. ഇന്നും നാളെയും ചുഴലിക്കാറ്റ്‌ ഒമാന്‍ തീരത്ത്‌ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നാണ്‌ മുന്നറിയിപ്പ്‌. 180 കിലോമീറ്റര്‍വരെ വേഗമാര്‍ജിക്കാമെന്നാണ്‌ പ്രവചനം. ചുഴലിക്കാറ്റിനൊപ്പം കനത്തമഴയുണ്ടാകാം. തിരമാലകള്‍ എട്ടുമീറ്റര്‍വരെ പൊക്കത്തില്‍ അടിക്കാം. കെടുതികള്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ അധികൃതര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. ഭീഷണി നേരിടുന്ന ഹലാനിയാത്ത്‌ ദ്വീപില്‍നിന്നു ബുധനാഴ്‌ചയും വ്യാഴാഴ്‌ചയുമായി ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചിരുന്നു. അതേസമയം, അറബിക്കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന്‌ ഇന്നും നാളെയും കേരളതീരത്ത്‌ ശക്തമായ കാറ്റിനും തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തി. തിരമാലകളുടെ ഉയരം 12 അടിവരെ ഉയരുമെന്നാണ്‌ കണക്കാക്കുന്നത്‌. കേരളത്തില്‍ വേനല്‍മഴ 28വരെ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.