Breaking News

Trending right now:
Description
 
May 25, 2018

സദ്ദാമിന്റെ ആഡംബര കപ്പല്‍ ഇനി ഹോട്ടല്‍

image ബസ്ര തുറമുഖത്ത്‌ കപ്പിത്താന്മാര്‍ താമസത്തിനായി ഉപയോഗിച്ചിരുന്ന സദ്ദാം ഹുസൈന്റെ ആഡംബര കപ്പല്‍ ഹോട്ടലാക്കി മാറ്റി. കപ്പല്‍ എന്തു ചെയ്യണമെന്നറിയാതെ ഇറാക്കി അധികൃതര്‍ വിഷമിക്കുകയായിരുന്നു. മൂന്നുകോടി ഡോളറിന്‌ വില്‍ക്കാന്‍ തീരുമാനിച്ചുവെങ്കിലും ആര്‍ക്കും താല്‍പര്യമില്ലായിരുന്നു. ഇതോടെ ബസ്രയൂണിവേഴ്‌സിറ്റിയിലെ സമുദ്ര ഗവേഷകര്‍ പഠനയാത്രകള്‍ക്കായി കപ്പല്‍ ഉപയോഗിച്ചു. ഇതിനുശേഷമാണ്‌ വിദൂരദേശങ്ങളിലെ കപ്പിത്താന്മാര്‍ക്കുള്ള ഹോട്ടലാക്കിയത്‌. എല്ലാവിധത്തിലുള്ള സൗകര്യങ്ങളും ഇതിലുണ്ട്‌. എല്ലാവിധ ആഡംബരങ്ങളോടെ പുറത്തിറക്കിയ കപ്പലില്‍ സദ്ദാംഹുസൈന്‍ ഒരുദിവസം പോലും കഴിഞ്ഞിട്ടില്ല. 270 അടിയാണ്‌ കപ്പലിന്റെ നീളം. 17 ഗസ്റ്റ്‌ റൂമുകളുണ്ട്‌. ജോലിക്കാര്‍ക്കായി 18 ക്യാബിനുകളും ക്ലിനിക്കും ഒരുക്കിയിരുന്നു. ഇറാക്ക്‌ കുവൈത്തിനെ ആക്രമിച്ച 1990 മുതല്‍ കപ്പല്‍ അപ്രത്യക്ഷമായെങ്കിലും പിന്നീട്‌ ഫ്രാന്‍സിലെ നീസില്‍നിന്നു കണ്ടെത്തുകയായിരുന്നു.