Breaking News

Trending right now:
Description
 
May 25, 2018

രാഷ്ട്രപതിക്ക്‌ 200 കര്‍ഷകരുടെ കത്ത്‌; മരിക്കാന്‍ അനുവദിക്കണം

image ആത്മഹത്യ ചെയ്യാന്‍ തങ്ങള്‍ക്ക്‌ അനുമതി നല്‍കണമെന്നു കാട്ടി മധ്യപ്രദേശിലെ സത്‌നയില്‍നിന്നുള്ള 200 കര്‍ഷകര്‍ രാഷ്ട്രപതിക്ക്‌ കത്തെഴുതി. ജബല്‍പൂര്‍ വിന്ധ്യാഞ്ചല്‍ പവര്‍ പ്രോജക്ടിനുവേണ്ടി കേബിള്‍ വലിച്ചതിലൂടെ തങ്ങളുടെ കൃഷിയിടത്തിലുണ്ടായ നഷ്ടം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്തതില്‍ മനം നൊന്താണ്‌ കര്‍ഷകര്‍ ഇത്തരത്തിലൊരു കത്തെഴുതിയത്‌. പന്ത്രണ്ട്‌ ഗ്രാമങ്ങളിലുള്ള രാഷ്ട്രീയ കിസാന്‍ മസ്‌ദൂര്‍ മഹാസംഘില്‍പെട്ട കര്‍ഷകരാണിവര്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങളൊന്നും പാലിക്കാതെയാണ്‌ കമ്പനി കേബിള്‍ വലിച്ചിരിക്കുന്നത്‌. കൃഷിഭൂമിയുടെ ഉടമകളായ കര്‍ഷകര്‍ക്ക്‌ ഒരുതരത്തിലുള്ള നഷ്ടപരിഹാരവും നല്‍കിയിട്ടില്ല. നഷ്ടപരിഹാരം ആവശ്യപ്പെട്ടവരെ ഭീഷണിപ്പെടുത്തി. വ്യാകേസില്‍ പെടുത്തി അകത്താക്കുമെന്നായിരുന്നു ഭീഷണി. കര്‍ഷകസംഘം പ്രതിനിധിയെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്‌തു... ഇങ്ങനെ പോകുന്നു കത്തിലെ വിവരങ്ങള്‍. രാഷ്ട്രപതിയെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ള കത്ത്‌ കഴിഞ്ഞദിവസം കര്‍ഷകര്‍ ജില്ലാ കലക്ടര്‍ക്ക്‌ കൈമാറി.